മുംബൈ: അദാനി ഗ്രൂപ്പിലെ എല്ലാ ഓഹരികളും മുകളിലേക്ക് കുതിയ്ക്കുന്ന അപൂര്‍വ്വ നിമിഷത്തിന് . വെള്ളിയാഴ്ച ഓഹരി വിപണി സാക്ഷ്യം വഹിച്ചു. യാതൊരു ആശങ്കയുമില്ലാതെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ് ഐഐ) അദാനി ഓഹരികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയതാണ് കാരണം. അദാനിയുടെ ആസ്തിയില്‍ കോടികളുടെ നേട്ടമാണ് വെള്ളിയാഴ്ച ഉണ്ടായത്.
ബോണ്ടിലും ഓഹരികളിന്മേലുമുള്ള ബാധ്യതകള്‍ കൃത്യമായി കൊടുത്തതീര്ക്കുന്നതിനാല് ഉയരുന്ന അദാനിയുടെ വിശ്വാസ്യത തന്നെയാണ് വിദേശ സ്ഥാപനങ്ങളും അദാനി ഓഹരികളില്‍ നിക്ഷേപിക്കുന്നതിന് പ്രേരണയാകുന്നത്.
അദാനിയ്ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് വിമര്‍ശനങ്ങളെയും അതിനനുബന്ധമായി കോണ്‍ഗ്രസ് നടത്തുന്ന ആരോപണങ്ങളെയും തൃണവല്‍ഗണിച്ചാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അദാനി ഓഹരികള്‍ വാരിക്കൂട്ടിയത്. ഇത് വരും നാളുകളില്‍ അദാനി ഓഹരികള്‍ ഉയര്‍ന്നേക്കാമെന്ന സൂചനയാണ് നല്‍കുന്നത്.
അദാനി എന്റര്‍ പ്രൈസസ് 68.95 രൂപയോളം ഉയര്‍ന്ന് (2.2 ശതമാനം) 1992 രൂപയില്‍ എത്തി. അദാനിയുടെ സിമന്റ് കമ്പനികളായ അംബുജ സിമന്റ്സ് 7.70 രൂപ വര്‍ധിച്ച് 396.50ല്‍ എത്തി. അതുപോലെ എസിസി സിമന്റ്സ് 12 രൂപ വര്‍ധിച്ച് 1762ല്‍ എത്തി. അദാനി ഹോള്‍സിം സിമന്റ് വാങ്ങാനായി എടുത്ത വായ്പയില്‍ 200 കോടി ഡോളര്‍ കഴിഞ്ഞയാഴ്ച തിരിച്ചടച്ചതാണ് ഈ മുന്നേറ്റത്തിന് കാരണമായതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു.
അദാനി പവര്‍, അദാനിയുടെ ഉടമസ്ഥതയിലുള്ള എന്‍ഡിടിവി എന്നീ ഓഹരികള്‍ പരമാവധി ഉയരാവുന്ന അഞ്ച് ശതമാനം ഉയര്‍ന്നു. അദാനി പവര്‍ 10.70 രൂപ ഉയര്‍ന്ന് 224.85 രൂപയില്‍ എത്തി. എന്‍ഡിടിവി 8.05 രൂപ ഉയര്‍ന്ന് 189.55 രൂപയില്‍ കലാശിച്ചു. അദാനിയുടെ പ്രധാന ഓഹരികളില്‍ ഒന്നായ അദാനി പോര്‍ട്സ് 21.55 രൂപയുടെ വര്‍ധന രേഖപ്പെടുത്തി 681.30ല്‍ എത്തി.
അദാനി വില്‍മര്‍ 9.70 രൂപ ഉയര്‍ന്ന് 411.85 രൂപയില്‍ എത്തിച്ചേര്‍ന്നു. അദാനി ഗ്രീന്‍ എനര്‍ജി 33.85 രൂപ ഉയര്‍ന്ന് 951 രൂപയിലേക്കെത്തി. അദാനി ട്രാന്സ്മിഷന് 447.15 രൂപ ഉയര്‍ന്ന് 1029.45 ല്‍ എത്തി. അദാനി ട്രാന്സ്മിഷന് ഒരു ഇടവേളയ്ക്ക് ശേഷം ആയിരം രൂപയില്‍ മുകളിലേക്ക് ഉയരുകയാണ്.
അദാനി ടോട്ടല്‍ ഗ്യാസ് ഓഹരി വില 27.90 രൂപ ഉയര്‍ന്ന് 945 രൂപയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: