മൊഹാലി : ഐപിഎല്‍ ക്രിക്കറ്റില്‍ ഇന്ന് പഞ്ചാബ് കിംഗ്സ് ലക്നൗ സൂപ്പര്‍ ജയന്റ്സിനെ നേരിടും. മൊഹാലിയില്‍ രാത്രി 7.30 നാണ് മത്സരം.
കഴിഞ്ഞ രാത്രി നടന്ന മത്സരത്തില്‍ രാജസ്ഥാന് റോയല്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തി. ചെന്നൈയെ 32 റണ്‍സിനാണ് രാജസ്ഥാന് പരാജയപ്പെടുത്തിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ രാജസ്ഥാന് ഒന്നാം സ്ഥാനത്തെത്തി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് എടുക്കനേ കഴിഞ്ഞുളളൂ.
ഈ സീസണില്‍ രാജസ്ഥാന് റോയല്‍സ് ചെന്നൈക്കെതിരെ നേടുന്ന രണ്ടാമത് വിജയമാണിത്. രാജസ്ഥാന് വേണ്ടി യശസ്വി ജൈസ്വാള്‍ 43 പന്തില്‍ നിന്ന് 77 റണ്‍സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: