ബാഴ്സലോണ: എഫ് സി ബാഴ്സലോണയിലേക്ക് ലിയോണല്‍ മെസി തിരിച്ചെത്തുന്നു. മെസിക്ക് നല്‍കേണ്ട കരാര്‍ വ്യവസ്ഥകളിലും പ്രതിഫലക്കാര്യത്തിലും ബാഴ്സലോണ തീരുമാനമെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. 2021ല്‍ ബാഴ്സലോണ വിടുമ്പോള്‍ കിട്ടിയ പ്രതിഫലത്തിന്റെ നാലിലൊന്നായിരിക്കും തിരികെ വരുമ്പോള്‍ മെസ്സിക്ക് കിട്ടുക. 2021ല്‍ നൂറ് ദശലക്ഷം യൂറോയായിരുന്നു മെസിയുടെ ആകെ പ്രതിഫലം. ഇത് ഇരുപത്തിയഞ്ച് ദശലക്ഷം യൂറോയായി കുറയും.
പിഎസ്ജിയില്‍ നിന്നാണ് മെസി ബാഴ്സയിലേക്ക് മടങ്ങാനൊരുങ്ങുന്നത്. ജൂണില്‍ അവസാനിക്കുന്ന പി എസ് ജിയുമായുള്ള കരാര്‍ പുതുക്കേണ്ടെന്നാണ് മെസിയുടെ തീരുമാനം.
ബാഴ്സലോണയാകട്ടെ മെസിക്ക് നല്‍കേണ്ട കരാര്‍ വ്യവസ്ഥകളിലും പ്രതിഫലക്കാര്യത്തിലും തീരുമാനമെടുത്തുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമങ്ങള്‍ നല്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2021ല്‍ ബാഴ്സലോണ വിടുമ്പോള്‍ കിട്ടിയ പ്രതിഫലത്തിന്റെ നാലിലൊന്നായിരിക്കും തിരികെ വരുമ്പോള്‍ മെസ്സിക്ക് കിട്ടുക. 2021ല്‍ നൂറ് ദശലക്ഷം( 900കോടി) യൂറോയായിരുന്നു മെസിയുടെ ആകെ പ്രതിഫലം. ഇത് ഇരുപത്തിയഞ്ച് ദശലക്ഷം യൂറോയായി കുറയും.
ശമ്പളക്കാര്യത്തില്‍ തീരുമാനമായെങ്കിലും മെസിയുമായി കരാറിലെത്താന്‍ ബാഴ്സലോണയ്ക്ക് കഴിയുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
ലാ ലീഗയുടെ സാമ്പത്തിക നിയന്ത്രണമുള്ളതിനാല്‍ ടീമിലെ ഒരുപിടി താരങ്ങളെ ഒഴിവാക്കിയാല ബാഴ്സലോണയ്ക്ക് മെസിയെ കൂടി ഉള്‍പ്പെടുത്താന്‍ കഴിയൂ. ഇതിനായി അന്‍സു ഫാറ്റി, ഫെറാന്‍ ടോറസ്, റഫീഞ്ഞ തുടങ്ങിയവരെ കൈയൊഴിയാനാണ് ബാഴ്സലോണയുടെ തീരുമാനം. മെസിയെ തിരികെയെത്തിക്കാന്‍ മറ്റ് കളിക്കാരുടെ ശമ്പളത്തിലും ബാഴ്സ കുറവ് വരുത്തേണ്ടിവരും. മെസിയെ തിരികെയെത്തിക്കാനായി ശമ്പളം കുറക്കണമെന്ന ആവശ്യം ബാഴ്സ താരങ്ങളായ ആന്ദ്രിയാസ് ക്രിസ്റ്റന്‍സ്റ്റനും ഫ്രാങ്ക് കെസ്സിയും തള്ളിയതായി റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: