തിരുവനന്തപുരം: വാഹനപരിശോധന കര്ശനമാക്കാത്തതിനെ തുടര്‍ന്ന് വാഹനപരിശോധന കാര്യക്ഷമമായി നടത്താത്ത മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ഗതാഗത കമ്മീഷണര്‍. സംസ്ഥാനത്തെ വാഹന പരിശോധനയിലൂടെ ഒരു മാസം 50 നിയമലംഘനങ്ങളെങ്കിലും കണ്ടെത്താത്ത ഉദ്യോഗസ്ഥര്‍ക്കാണ് നോട്ടീസ്.
അതേസമയം ഗതാഗത നിയമങ്ങളുടെ കര്‍ശന പാലനം ആവശ്യമാണ് എന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്ക് മാസം ടാര്‍ഗറ്റ് നിശ്ചയിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 50 നിയമലംഘനങ്ങളെങ്കിലും കണ്ടെത്തണമെന്ന് നിര്‍ദേശമുണ്ടെങ്കിലും പല ഉദ്യോഗസ്ഥരും പാലിക്കാറില്ല.
ചിലര്‍ ചെക്പോസ്റ്റ് ഡ്യൂട്ടി അടക്കമുള്ള മറ്റ് ഡ്യൂട്ടികളിലായിരിക്കും. എല്ലാ മാസവും പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ പിന്നില്‍ നില്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നത്. ഉദ്യോഗസ്ഥര്‍ കാരണം ബോധിപ്പിക്കുന്നതോടെ സാധാരണയായി നടപടി അവസാനിപ്പിക്കും. ഗുരുതരമായ വീഴ്ച കണ്ടെത്തിയാല്‍ വകുപ്പുതല നടപടികളിലേക്ക് കടക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: