ഇടുക്കി: അരിക്കൊമ്പനെ പിടിക്കുന്നതിനുള്ള ദൗത്യം നാളെ തന്നെ ആരംഭിക്കും. ഇടുക്കി, ചിന്നക്കനാല്‍, ശാന്തന്‍പാറ എന്നിവിടങ്ങളില്‍ നാശനഷ്ടം വിതച്ചുകൊണ്ടിരിക്കുന്ന അരിക്കൊമ്പനെ പിടിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് സിസിഎഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ 4 ദൗത്യം തുടങ്ങാനാണ് തീരുമാനം. ഇതിനായുള്ള മോക്ഡ്രില്‍ തുടങ്ങി. അരിക്കൊമ്പനെ പിടികൂടി എങ്ങോട്ടേയ്ക്ക് മാറ്റണമെന്നത് സംബന്ധിച്ച് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ച്ച് നല്‍കിയതിന് പിന്നാലെയാണ് സിസിഎഫ് യോഗം ചേര്‍ന്ന് ആനയെ പിടികൂടാന്‍ തീരുമാനിച്ചത്. എന്നാല്‍ അരിക്കൊമ്പനെ പിടികൂടി മാറ്റുന്നത് എങ്ങോട്ടേയ്ക്കാണെന്നത് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
പോലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോര്‍ വാഹനം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് മോക്ഡ്രില്‍ നടത്തുന്നത്. ഇതില്‍ ഓരോരുത്തരും ചെയ്യേണ്ട ജോലികളും, നില്‍ക്കേണ്ട സ്ഥലവും വനംവകുപ്പ് വിവരിച്ച് നല്‍കും. കൂടാതെ മയക്കു വെടി വെക്കുന്നതിനുള്‍പ്പെടെയുള്ള എട്ട് വനം വകുപ്പ് സംഘത്തെ നേരത്തെ നിശ്ചയിച്ചിരുന്നു. ഇവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കും. അതേസമയം അരിക്കൊമ്പനെ എത്തിക്കാനായി പരിഗണിക്കുന്ന പെരിയാര്‍ കടുവ സങ്കേതം, വയനാട് പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ വനം വകുപ്പ് പരിശോധനയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: