ന്യൂദൽഹി: പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതും പതിവാക്കിയ കോൺഗ്രസ് രക്ഷപെടാൻ പോകുന്നില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. അടുത്തിടെയായി ഏതാനും കോൺഗ്രസുകാർ നമ്മുടെ പ്രധാനമന്ത്രി മരിച്ചു കാണാൻ ആഗ്രഹിക്കുന്നു. ചിലർ അദ്ദേഹത്തെ പരിഹസിക്കുന്നു, ഇപ്പോൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തന്നെ അദ്ദേഹത്തെ അധിക്ഷേപിച്ചിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എന്റെ വാക്കുകൾ നിങ്ങൾ കുറിച്ച് വച്ചുകൊള്ളുക, നമ്മുടെ പ്രധാനമന്ത്രിയെ ഇത്തരത്തിൽ അപമാനിക്കുന്ന കോൺഗ്രസ് കൂട്ടത്തെ കർണാടകയിലെ ജനങ്ങൾ ഒരിക്കലും മറക്കുകയോ ക്ഷമിക്കുകയോ അവർക്ക് വോട്ട് ചെയ്യുകയോ ചെയ്യില്ല എന്നുറപ്പാണ്. പ്രധാനമന്ത്രി മോദി ഒരു “വിഷമുള്ള പാമ്പിനെപ്പോലെയാണ്; വിഷമാണോ അല്ലയോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ അത് നക്കിയാൽ നിങ്ങൾ തീർന്നു” എന്ന തരത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണ്ണാടകത്തിലെ കലബുറഗിയിൽ നടത്തിയ പരാമർശത്തോടായിരുന്നു രാജീവ് ചന്ദ്രശേഖർ രൂക്ഷമായി പ്രതികരിച്ചത്.
ഖാർഗെയുടെ പരാമർശത്തിന്റെ വീഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കു വച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: