ന്യൂദല്‍ഹി: രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . സര്‍ക്കാരിന്റെ പാവപ്പെട്ടവര്‍ക്കായുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ രാജ്യത്ത് വിപ്ലവം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂദല്‍ഹിയില്‍ ഒരു സ്വകാര്യ ടിവി ചാനല്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് സുരക്ഷയും അന്തസ്സും നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അവരുടെ ജീവിതത്തില്‍ ഉണ്ടായ വ്യക്തമായ മാറ്റം കാണാന്‍ കഴിയുമെന്ന് അദ്ദേഹം പരാമര്‍ശിച്ചു.
തങ്ങള്‍ രാജ്യത്തിന് ഭാരമാണെന്ന തോന്നലുണ്ടാക്കിയ ജനങ്ങള്‍ ഇപ്പോള്‍ വികസനത്തിന് ആക്കം കൂട്ടുകയാണെന്ന് മോദി പറഞ്ഞു. അവര്‍ ഇന്ന് വ്യവസ്ഥാപിതമായ സമീപനത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകള് സ്തംഭിച്ചിരിക്കുന്ന ഒരു സമയത്ത്, ഇന്ത്യ പ്രതിസന്ധിയില്‍ നിന്ന് കരകയറി അതിവേഗത്തില്‍ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാന് ഇന്ത്യ ഏകദേശം 60 വര്‍ഷമെടുത്തു. 2014 വരെ രാജ്യം എങ്ങനെയോ രണ്ട് ട്രില്യണ്‍ ഡോളറിലെത്തി. ഇപ്പോള്‍ ഒമ്പത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ 3.5 ട്രില്യണ്‍ ഡോളറിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: