ന്യൂദല്‍ഹി: സുഡാനില്‍ വെടിയേറ്റ് മരിച്ച മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബം ജിദ്ദയിലെത്തി. ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല, മകള്‍ അടക്കമുള്ളവരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് സ്വീകരിച്ചു. ഇവരെ കൊച്ചിയില്‍ എത്തിക്കുന്നതിന് ടിക്കറ്റ് ഉള്‍പ്പടെ എല്ലാകാര്യങ്ങളും പൂര്ത്തിയാക്കായിതായി കേന്ദ്രമന്ത്രി അറിയിച്ചു.
ആഭ്യന്തര യുദ്ധം തുടരുന്ന സുഡാനില്‍ അകപ്പെട്ട് പോയ ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള ദൗത്യം തുടരുകയാണ്. രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നതിനായി കേന്ദ്രമന്ത്രി വി. മുരളീധരന് ജിദ്ദയില്‍ തങ്ങുകയാണ്. ഓപ്പറേഷന് കാവേരിയുടെ ഭാഗമായി ആയിരത്തി ഒരുന്നൂറോളം ഇന്ത്യക്കാരെയാണ് സുഡാനില്‍ നിന്ന് ഇതുവരെ രക്ഷിച്ചത്.
ആറ് ബാച്ചുകളെ ആണ് ഇതുവരെ ഒഴിപ്പിച്ചത്. ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. എല്ലാവരേയും ഉടന്‍ നാട്ടിലേക്കെത്തും. സുഡാനില്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും തിരികെ എത്തിക്കും വരെ ദൗത്യം തുടരും എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: