ന്യൂഡല്‍ഹി : അതിര്‍ത്തി കടന്നുളള ഭീകര പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്ന അയല്‍രാജ്യവുമായി ഇടപെടലുകള്‍ പറ്റില്ലെന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ് ജയ്ശങ്കര്. അടുത്ത ആഴ്ച ഷാംഗായ് സഹകരണ സംഘടന സമ്മേളനം ഇന്ത്യയില്‍ നടക്കാനിരിക്കെയാണ് ജയ്ശങ്കര് ഇങ്ങനെ പറഞ്ഞത്.
പാകിസ്ഥാന് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സമ്മേളത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തും. ഈ സാഹചര്യത്തിലാണ് ജയ്ശങ്കറുടെ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്. ജമ്മുകാശ്മീരില്‍ ഭീകരാക്രമണത്തില്‍ സൈനിക വാഹനം തകര്‍ന്ന് അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത് ഏതാനും ദിവസം മുമ്പാണ്.
ബിലാവല്‍ ഭൂട്ടോയുടെ സന്ദര്‍ശനത്തിനിടെ ജയ്ശങ്കറുമായി ഉഭയക ക്ഷി ചര്‍ച്ചകള്‍ ഉണ്ടാവില്ലന്നതിന്റെ സൂചന കൂടിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. സമ്മേളനത്തില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ല വ്റോവ് , ചൈനീസ് വിദേശ കാര്യ മന്ത്രി ക്വിന്‍ ഗാംഗ് എന്നിവരും പങ്കെടുക്കും.
അടുത്ത മാസം അഞ്ചിനാണ് ഗോവയില്‍ ഷാംഗായ് സഹകരണ സംഘടനയുടെ യോഗം. ഈ അവസരത്തില്‍ മറ്റ് രാജ്യങ്ങളിലെ വിദേശ കാര്യ മന്ത്രിമാരുമായി ജയ്ശങ്കര് ചര്‍ച്ച് നടത്തുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: