തിരുവനന്തപുരം : ഇ പോസ് മെഷീനിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഈ മാസം 28 വരെ അടച്ചിടാന്‍ തീരുമാനം. 29 മുതല്‍ റേഷന്‍ വിതരണം ഷിഫ്റ്റ് അടിസ്ഥാനത്തിലാകും. ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മേയ് 5 വരെ നീട്ടും.
സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ രണ്ട് ദിവസം ആവശ്യമാണെന്ന് എന്‍ ഐ സി അറിയിച്ച പശ്ചാത്തലത്തിലാണ് റേഷന്‍ കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ജി.ആര് അനില്‍ വെളിപ്പെടുത്തി.
സാങ്കേതിക തകരാറുകള്‍ക്ക് റേഷന്‍ വ്യാപാരികള്‍ ഉത്തരവാദികളല്ലെന്നും റേഷന്‍കടയില്‍ അതിക്രമിച്ച് കയറി വ്യാപാരികളെ ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. റേഷന്‍ വ്യാപാരികള്‍ക്കാവശ്യമായ പൊലീസ് സംരക്ഷണം നല്കാന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി അറിയിച്ചുയ
്അടുത്ത് മാസം അഞ്ച് വരെ ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം ഉണ്ടായിരിക്കും. ഈ മാസം 29, മേയ് 2, 3 തിയതികളില്‍ ഏഴ് ജില്ലകളില്‍ രാവിലെയും ബാക്കി ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവും എന്ന രീതിയിലായിരിക്കും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. മേയ് 4 മുതല്‍ സാധാരണ സമയക്രമത്തില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. മേയ് മാസത്തെ റേഷന്‍ വിതരണം മേയ് 6 മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍,മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ ഈ മാസം 29, മേയ് 2, 3 തിയതികളില്‍ രാവിലെ 8 മണി മുതല്‍ ഒരുമണി വരെയും തിരുവനന്തപുരം, കോട്ടയം, ഇടുക്കി ,എറണാകുളം, കോഴിക്കോട്, , കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളില്‍ ഈ മാസം 29, മേയ് 2, 3 തിയതികളില്‍ ഉച്ചക്ക് ശേഷം രണ്ട് മുതല്‍ എഴ് മണിവരെയും പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: