തിരുവനന്തപുരം: ജില്ലയിലെ എല്ലാ പ്രധാന റെയില്‍വെ സ്റ്റേഷനുകളും മികച്ച രീതിയില്‍ നവീകരിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. കൊച്ചുവേളി, പേട്ട, നേമം, തിരുവനന്തപുരം എന്നിവയുടെ സംയുക്ത വികസനമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. നിലവില്‍ കേരളത്തിലെ 34 സ്റ്റേഷനുകള്‍ വികസനത്തിന്റെ പാതയിലാണെന്നും അദേഹം വ്യക്തമാക്കി.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന് ലോക നിലവാരത്തിലേക്കും ഉയര്‍ത്തും. പ്രത്യേക റെയില്‍വെ സോണ്‍ വരുമൊ ഇല്ലയോ എന്നതല്ല, എത്ര പണം ചെലവഴിക്കുന്നു എന്നത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ജനുവരിക്ക് ശേഷം തിരുവനന്തപുരം മുതല്‍ കൊച്ചി വരെയുള്ള വന്ദേമെട്രോ എത്തും. അടുത്ത വര്‍ഷത്തോടെ ആദ്യകോച്ചുകള്‍ തയ്യാറാകും. കേരളം മുഖ്യപരിഗണനയിലാണെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: