തിരുവനന്തപുരം: സമയം രാവിലെ 11.12. പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി വീശിയതോടെ നിറയെ യാത്രക്കാരുമായി ഭാരത്തിന്റെ ‘ട്രാക്കിലെ ഫ്ളൈറ്റ്’ കൂകി വിളിച്ച് കുതിച്ചുപാഞ്ഞു. ഒരുപക്ഷെ വിമാനത്തിനെ വെല്ലുന്ന അത്യാധുനിക സൗകര്യങ്ങളാണ് ഭാരതത്തിന്റെ സ്വന്തം വന്ദേഭാരതില്‍ ഒരുക്കിയിരിക്കുന്നത്.
കണ്ടും കേട്ടും അറിഞ്ഞ വന്ദേഭാരതിന്റെ വിശേഷങ്ങള്‍ നേരില്‍ക്കാണാനുള്ള തിരിക്കിലായിരുന്നു വിദ്യാര്‍ത്ഥികളും പ്രമുഖരും മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന യാത്രാസംഘം. രണ്ട് എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകളടങ്ങുന്ന 16 കോച്ചുകളാണ് വന്ദേഭാരത് ട്രെയിനിലുള്ളത്. 1024 ചെയര്‍കാര്‍ സീറ്റുകളും 104 എക്സിക്യൂട്ടീവ് ക്ലാസ് സീറ്റുകളും അടങ്ങുന്നതാണ് ട്രെയിന്‍. 52 സീറ്റുകള്‍ വീതം104 സീറ്റുകളാണ് എക്സിക്യുട്ടീവ് കോച്ചിലുള്ളത്. എക്സിക്യൂട്ടീവ് ക്ലാസിലെ സീറ്റിന്റെ നിറം ചുവപ്പും ചെയര്‍കാറില്‍ നീലയുമാണ്. എക്സിക്യൂട്ടീവ് ക്ലാസില്‍ രണ്ടു വശത്തും രണ്ടു സീറ്റുകള്‍ വീതവും ചെയര്‍ കാറില്‍ ഇരുവശത്തും മൂന്നു വീതം സീറ്റുകളുമാണുള്ളത്. എക്സിക്യുട്ടീവ് കോച്ചുകള്കാണാനായിരുന്നു തിരക്ക്. എക്സിക്യുട്ടീവ് കോച്ചിലെ 180 ഗിഗ്രിയില് തിരിക്കാന്‍ കഴിയുന്ന സീറ്റിലൊന്നിരിക്കാനായിരുന്നു ഏറെപ്പേര്‍ക്കും ആഗ്രഹം. വിമാനത്തിലേലേത് പോലെ തിരിക്കാന്‍ കഴിയുന്ന സീറ്റിന്റെ കൈപ്പിടിയിലാണ് ഭക്ഷനണം കഴിക്കാനുള്ള ടേബിള്‍ ഒളിപ്പിച്ചിരിക്കുന്നത്. ഹാന്റിലില്‍ നിന്നും ടേബിള്‍ പുറത്തേക്ക് എടുക്കുന്നതും തിരികെ മടക്കിവയക്കുന്നതും കൗതുകമുള്ള കാഴ്ചയാണ്. പുറകോട്ട് ചരിക്കാവുന്ന റിക്ലൈനിങ് സീറ്റാണ് എക്സിക്യൂട്ടീവ് ക്ലാസിലെ മറ്റൊരു പ്രത്യേകത. കാലുകള്‍ ഉയര്‍ത്തിവയ്ക്കാന്‍ ഫുട് റെസ്റ്റുണ്ട്. കൂടുതല്‍ ലെഗ് സ്പെയിസാണ് മറ്റൊരു ആകര്‍ഷണം. കാഴ്ചയില്ലാത്തവര്‍ക്ക് സീറ്റുകള്‍ കണ്ടുപിടിക്കാനായി ്രൈബയിന് ലിപിയില്‍ സീറ്റ് നമ്പരുകള്‍ സീറ്റിന്റെ വശങ്ങളില് രേഖപ്പെടുത്തിയിട്ടുണ്ട്.
വിമാനത്തിന്റേത് സമാനമായ രീതിയിലാണ് എല്ലാ കോച്ചിന്റെയും ഉള്‍വശം വിഭാവനം ചെയ്തിരിക്കുന്നത്. മനോഹരമായ ലഗേജ് ബോക്സും ഏറ്റവും ഗുണമേന്മയുള്ള ഇരിപ്പിടങ്ങളുമാണ് എല്ലാ കോച്ചുകളിലും ഒരുക്കിയിരിക്കുന്നത്. സാധാകോച്ചുകളിലെ സീറ്റുകളിലും പുഷ്ബാക്ക് സംവിധാനം നല്‍കിയിട്ടുണ്ട്. സീറ്റുകളിലെ ഹാന്റിലില്‍ ഘടിപ്പിച്ചിരിക്കുന്ന മോഡേണ്‍ പുഷ് സ്വിച്ചുകളാണ് ഇത് നിയന്ത്രിക്കുന്നത്. മികച്ച എല്ലാ സീറ്റുകള്‍ക്ക് മുകളിലും ടച്ച് ചെയ്ത് പ്രവര്‍ത്തിക്കാവുന്ന സ്പോട് ലൈറ്റുകള്‍ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു.ഇത് യാത്രക്കാരുടെ സൗകര്യം അനുസരിച്ച് ക്രമീകരിക്കാന്‍ കഴിയും. കൂടാതെ പുറംകാഴ്ചകള്‍ ആസ്വദിക്കാനാകുന്ന തരത്തില്‍ വിശാലമായ ഗ്ലാസ് വിന്റോയാണ് മറ്റൊരു ആകര്‍ഷണീയത.
എല്ലാ കോച്ചുകള്‍ക്ക് മുകളിലും കോച്ച് നമ്പരും സ്റ്റേഷനും സൂചിപ്പിക്കുന്ന എല്‍ഇഡി ഡിസ്പ്ലേ ബോര്‍ഡുകള്‍ കൂടാതെ കോച്ചിനുള്ളില്‍ രണ്ടറ്റത്തും എല്‍ഇഡി ടിവികളും ഘടിപ്പിച്ചിട്ടുണ്ട്. ട്രെയിന്‍ എത്തിയ സ്ഥലം, വേഗം തുടങ്ങിയ കാര്യങ്ങള്‍ അറിയാനാകും. ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും ഡിസ്പ്ലേ ബോര്‍ഡില്‍ സന്ദേശങ്ങള്‍ തെളിയും. ഒപ്പം അനൗണ്‍സ്മെന്റും ഉണ്ടാകും. സൗജന്യ വൈഫൈയും ഒരുക്കിയിട്ടുണ്ട്. യാത്രക്കാരാന് അത്യവശ്യഘട്ടങ്ങളില്‍ ലോക്കോ പൈലറ്റുമായോ ട്രെയിന്‍ മാനേജരുമായോ സംസാരിക്കാന്‍ ‘എമര്‍ജന്‍സി ടാല്‍ക്ക് ബാക്ക് യൂണിറ്റ്(ഇടിബിയു)’ സംവിധാനമാണ് മറ്റൊരു പ്രത്യേകത.
എല്ലാ കോച്ചുകളിലും ചൂടും തണുപ്പുമുള്ള ആഹാരസാധനങ്ങളും പാനീയങ്ങളും സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനങ്ങളും എല്ലാകോച്ചിലും ഒരുക്കിയിട്ടുണ്ട്. ആഹാരം വിതരണം ചെയ്യാനും അത് മോണിറ്റര്‍ ചെയ്യാനും ജീവനക്കാരും തയ്യാറാണ്. ലോക്കോ പൈലറ്റ് നിയന്ത്രിക്കുന്ന ഡോറുകളാണ് ട്രെയിനിലുള്ളത്. അതിനാല്‍ ട്രെയിന്‍ പുറപ്പെട്ടാല്‍ ചാടിക്കയറാനാകില്ല.കോച്ചുകളില്‍ നിന്നും മറ്രൊന്നിലേക്ക് പോകാന്‍ ആട്ടോമാറ്റിക് ഡോറുകളാണുള്ളത്. ഓരോ കംപാര്‍ട്ടുമെന്റിലും സുരക്ഷാ ക്യാമറയുണ്ട്. അറിയിപ്പുകള് നല്കാന് സ്പീക്കറും. അപായ ചങ്ങലയ്ക്കു പകരം പുഷ് ബട്ടനുകളാണ് ഉള്ളത്. ഓരോ സീറ്റിനടിയിലും ചാര്‍ജിങ് പോയിന്റുകളുണ്ട്. യുഎസ്ബി കേബിളും കണക്ട് ചെയ്യാനാകും. മികച്ച ടോയിലറ്റ് സൗകര്യവും മാലിന്യ നീക്കവും വന്ദേഭാരതിന്റെ മറ്റൊരുപ്രത്യേകയാണ്. വിനാമത്തിന് സമാനമായ അടിപൊളി ട്രെയിന്‍ എന്നാണ് ആദ്യയാത്ര നടത്തിയവരുംട അഭിപ്രായവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: