കൊച്ചി: മലയാള സിനിമയില്‍ നിന്ന് നടന്‍ ശ്രീനാഥ് ഭാസിയെയും ഷെയിന്‍ നിഗത്തിനെയും വിലക്കി ചലചിത്ര സംഘടനകള്‍. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് താരസംഘടന എഎംഎംഎ കൂടി ഉള്‍പ്പെട്ട യോഗത്തില്‍ തീരുമാനം എടുത്തു.
രണ്ടു നടന്മാരും നിലവില്‍ കോണ്‍ട്രാക്ടിന് വിരുദ്ധമായിയാണ് സിനിമകളില്‍ അഭിനയിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ സെറ്റുകളില്‍ ബുദ്ധിമുട്ടുളും ഉണ്ടാക്കുന്നുവെന്നും സംഘടനകള്‍ വ്യക്തമാക്കി. ഈ രണ്ട് നടന്‍മാരുടെ കൂടെ അഭിനയിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും സഹിക്കാനാവാത്ത അവസ്ഥയാണ്.
എല്ലാ സംഘടനകളും ചേര്‍ന്ന് ചര്‍ച്ച നടത്തിയത് സിനിമയുടെ നന്മക്കെന്ന് പ്രോഡ്യൂസര്‍ രഞ്ജിത്ത് പറഞ്ഞു. ലഹരി മരുന്നു ഉപയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയില്‍. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ലെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: