തിരുവനന്തപുരം: വാട്ടര്‍ മെട്രോ പദ്ധതിയെയും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും രാജ്യത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റല്‍ മേഖലയില്‍ വലിയ സംഭാവന നല്കാന് ഡിജിറ്റല്സയന്സ് പാര്ക്കിന് കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 3200 കോടിയുടെ വികസന പദ്ധതികളാണ് കേരളത്തിന് പ്രധാനമന്ത്രി സമര്‍പ്പിച്ചത്. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് നാലിരട്ടി തുക പ്രധാനമന്ത്രി അനുവദിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
കൊച്ചി വാട്ടര്‍ മെട്രോ, വൈദ്യുതീകരിച്ച പാലക്കാട് പളനി ഡിണ്ടിഗല്‍ സെക്ഷന്‍ റെയില്‍പ്പാതയും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, കൊച്ചുവേളി, തിരുവനന്തപുരം, നേമം റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള തിരുവനന്തപുരം മേഖലയുടെ വികസനം, തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതി, തിരുവനന്തപുരം ഷൊര്‍ണൂര്‍ സെക്ഷനിലെ തീവണ്ടികളുടെ വേഗം മണിക്കൂറില്‍ 110 കിലോമീറ്ററാക്കുന്ന പദ്ധതി എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: