Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചരിത്രം വഴിമാറി: വന്ദേഭാരത് കന്നിയാത്ര നാളെ കാസര്‍കോട് നിന്ന്

ചരിത്രത്തില്‍ ആദ്യമായി നാളെ കാസര്‍കോട് നിന്നും ഒരു തീവണ്ടി തിരുവനന്തപുരത്തേക്ക് കന്നിയാത്ര പുറപ്പെടുന്നു. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ രണ്ട് ദിവസത്തെക്കുള്ള എക്‌സിക്യൂട്ടീവ് ടികറ്റ് ഫുള്‍ ആയി കഴിഞ്ഞു. ചെയര്‍ കാറിന്റെ ടിക്കറ്റിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നാളെ ഉച്ചയ്‌ക്ക് 2.30ന് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്‌ക്കാണ് പൊതുജനങ്ങള്‍ക്കുളള കന്നി യാത്ര.

Janmabhumi Online by Janmabhumi Online
Apr 25, 2023, 05:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കാസര്‍കോട്: ചരിത്രത്തില്‍ ആദ്യമായി നാളെ കാസര്‍കോട് നിന്നും ഒരു തീവണ്ടി തിരുവനന്തപുരത്തേക്ക് കന്നിയാത്ര പുറപ്പെടുന്നു. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ രണ്ട് ദിവസത്തെക്കുള്ള എക്‌സിക്യൂട്ടീവ് ടികറ്റ് ഫുള്‍ ആയി കഴിഞ്ഞു. ചെയര്‍ കാറിന്റെ ടിക്കറ്റിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പലരും ടിക്കറ്റെടുത്തിരിക്കുന്നത് യാത്ര ആഘോഷമാക്കി മാറ്റാനാണ്. കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ ചെയര്‍കാര്‍ നിരക്ക് 1590 രൂപയാണ്. എക്‌സിക്യൂടീവ് ക്ലാസില്‍ 2880 രൂപയുമാണ് ഭക്ഷണമുള്‍പ്പെടെയുളള നിരക്ക്. നാളെ ഉച്ചയ്‌ക്ക് 2.30ന് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്‌ക്കാണ് പൊതുജനങ്ങള്‍ക്കുളള കന്നി യാത്ര. ഒരു ദിവസം കാസര്‍കോട്ട് നിര്‍ത്തിയിടുന്ന വന്ദേ ഭാരതിന്റെ യാത്രക്കാര്‍ക്കുള്ള ആദ്യ യാത്രയാണ് നാളെ ഉച്ചയ്‌ക്ക് കാസര്‍കോട്ട് നിന്നും പുറപ്പെടുന്നത്. ഇന്ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്ന വന്ദേ ഭാരത് 14 സ്റ്റേഷനുകളിലും നിര്‍ത്തി രാത്രി 9.15ന് കാസര്‍കോട്ട് എത്തിച്ചേരും. അതിഗംഭീര സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി ജില്ലാ കമ്മറ്റി. യാത്രക്കാരുമായി വന്ദേ ഭാരത് ആദ്യമായി പുറപ്പെടുന്നത് ഗംഭീമാക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് റെയില്‍വേ പാസന്‍ജേര്‍സ് അസോസിയേഷന്‍ ഭാരവാഹികളായ ആര്‍.പ്രശാന്തും നാസര്‍ ചെര്‍ക്കളവും നിസാര്‍ പെര്‍വാഡും പറഞ്ഞു.

കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വന്ദേ ഭാരത് മംഗഌറു വരെ നീട്ടാനുള്ള എല്ലാ നടപടികളും തുടങ്ങി കഴിഞ്ഞിട്ടുണ്ട്. അങ്ങനെ വന്നാല്‍ ഏറ്റവും കൂടുതല്‍ പ്രയോജനം കിട്ടുക കാസര്‍കോട്ടുകാര്‍ക്ക് തന്നെയായിരിക്കും. വന്ദേ ഭാരത് ട്രെയിനിന് കാസര്‍കോട്ട് വെള്ളം നിറക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായി വരികയാണ്. പാളത്തിന് സമീപത്ത് കൂടി നീളത്തിലുള്ള പൈപ്പ് ഇരുമ്പ് തൂണില്‍ ഘടിപ്പിച്ച് വെള്ളം എത്തിക്കുന്ന പദ്ധതിയാണ് നടത്തുന്നത്.  

ഒരാഴ്ചയ്‌ക്കുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒരു എംപിപോലുമില്ലാത്ത കേരളത്തിനും അതിലുപരി കാസര്‍ കോടിനും പ്രത്യേക പരിഗണനയാണ് നല്‍കിവരുന്നത്. അതിന്റെ പ്രതിഫലനമാണ് പരമ്പരാഗതമായി തെക്കന്‍ ജില്ലകള്‍ക്ക് പ്രാധാന്യം നല്‍കുന്ന് പതിവ് തീതിയില്‍ നിന്ന് വ്യതിചലിച്ച് കാസര്‍ കോട്ടുകാരെ അമ്പരപ്പിച്ചുകൊണ്ട് ദേശീയപാത വികസനവും കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കാണ് നിര്‍മാണം ആരംഭിച്ചിരിക്കുന്നത്.  

വന്ദേ ഭാരതിന്റെ ആദ്യ പ്രഖ്യാപനത്തില്‍ കാസര്‍കോടിനെ ഒഴിവാക്കിയെന്ന പ്രചരണം ഉണ്ടായെങ്കിലും ബിജെ പി ജില്ലാ നേതൃത്വത്തിന്റെയും കേന്ദ്രമന്ത്രി വി.മുരളീധരന്റെയും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ഇടപെടലില്‍ കാസര്‍കോട്ടേക്ക് നീട്ടുകയായിരുന്നു. ട്രെയിനിന് തിരുവനന്തപുരം-എറണാകുളം വരെ 765 രൂപയും തിരുവനന്തപുരം-കോഴിക്കോട് വരെ 1090 രൂപയും എറണാകുളം- കോഴിക്കോട് വരെ 730 രൂപയുമാണ് കുറഞ്ഞ നിരക്ക്. സെമി ഹൈ സ്പീഡ് ട്രെയിനിന്റെ ആദ്യയാത്രയ്‌ക്കുളള ടിക്കറ്റുകളുടെ ബുകിങ് മൊബൈല്‍ ആപ്പ് ടിക്കറ്റ് കൗണ്ടറുകള്‍, വെബ്‌സൈറ്റ് എന്നിവ വഴി പതിവ് രീതിയില്‍ തന്നെ ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. തത്കാല്‍ സംവിധാനം ഇല്ല. തിരുവനന്തപുരം – കൊല്ലം യാത്രയ്‌ക്കുളള ചെയര്‍കാര്‍ നിരക്കായ 435 രൂപയാണ് കുറഞ്ഞ നിരക്ക്. എറണാകുളത്തേയ്‌ക്ക് എക്‌സിക്യൂട്ടീവ് ക്ലാസില്‍ 1420 രൂപയും ചെയര്‍കാര്‍ നിരക്ക് 765 രൂപയുമാണ്. കോഴിക്കോട്ടേയ്‌ക്ക് ഇത് 2060, 1090 ആണ്. കാസര്‍കോട് വരെ ചെയര്‍കാറിന് 1590 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 2880 രൂപയുമാണ് നിരക്ക്. കാസര്‍കോട്-കോഴിക്കോട് യാത്രയ്‌ക്ക് എക്‌സിക്യൂട്ടീവ് നിരക്ക് 1195 രൂപ, ചെയര്‍കാര്‍ നിരക്ക് 625 രൂപയും എറണാകുളത്തേയ്‌ക്ക് 1835, 940 രൂപയുമാണ്. കാസര്‍കോട്-തിരുവനന്തപുരം യാത്രയ്‌ക്ക് എക്‌സിക്യൂട്ടീവ് ക്ലാസില്‍ 2815, ചെയര്‍കാറില്‍ 1520 രൂപയുമാണ് നിരക്ക്. ട്രെയിന്‍ കാസര്‍കോട്ടേക്ക് ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ രാഷ്‌ട്രീയ കക്ഷി ഭേദമന്യേയാണ് ജനങ്ങള്‍ ഒഴുകിയെത്തി സ്വീകരിച്ചത്. ടൈം ടേബിള്‍ അനുസരിച്ച്, വ്യാഴാഴ്ച ഈ ട്രെയിന്‍ സര്‍വീസ് നടത്തില്ല.

Tags: തിരുവനന്തപുരംവന്ദേ ഭാരത് ട്രെയിന്‍kasargod
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷൂസ് ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദനം; വിദ്യാർത്ഥികൾക്കെതിരെ റാഗിംഗ് വകുപ്പ് പ്രകാരം കേസ്

Kerala

മില്‍മ പാല്‍ തിളക്കുമ്പോള്‍ എണ്ണയുടെ ഗന്ധം; മില്‍മയ്‌ക്ക് വീഴ്‌ച സംഭവിച്ചുവോ ? 5000 പാക്കറ്റുകള്‍ മടക്കി

News

കാസര്‍കോഡ് കേന്ദ്രസര്‍വ്വകലാശാലയ്‌ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് 52.68 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

Kerala

15 കാരിയെ കാണാതായാൽ അത് ഒളിച്ചോട്ടമല്ല; കാസർകോട്ടെ പെൺകുട്ടിയുടെ ആത്മഹത്യയിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

പടക്കെത്തി ഭഗവതിയുടെയും ആര്യക്കര ഭഗവതിയുടെയും തോറ്റങ്ങള്‍
Varadyam

രാമവില്യത്ത് വീണ്ടും പെരുങ്കളിയാട്ടം

പുതിയ വാര്‍ത്തകള്‍

ഈ മാസം ശബരിമല നട തുറക്കുന്നത് മൂന്ന് തവണ

കൊല്ലം വള്ളിക്കാവ് അമൃതപുരിയിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറും ഭാര്യ അനഘയും മാതാ അമൃതാനന്ദമയി ദേവീക്കൊപ്പം

അമ്മയുടെ നിസ്വാര്‍ത്ഥ സേവനം വലിയ പുണ്യം: ഗവര്‍ണര്‍

കെട്ടിടം തകര്‍ച്ചയിലെന്ന് 2013ല്‍ കണ്ടെത്തി; ഉപയോഗശൂന്യമായ കെട്ടിടം എന്തുകൊണ്ട് പൊളിച്ചു നീക്കിയില്ല?

കേന്ദ്രം നല്കിയത് 1351.79 കോടി, എന്നിട്ടും പണമില്ലെന്ന് വിലാപം

എല്ലാവരും ഒരുപോലെ ആഗ്രഹിച്ച പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

ചികിത്സയിലിരിക്കെ മരിച്ച 18 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു: ജാഗ്രതാ നിർദ്ദേശം

ദേശീയ കായിക നയം 2025: യുവശക്തിയിലൂടെ വികസിത ഭാരതം

ആരോഗ്യ രംഗത്തെ തകര്‍ച്ചയുടെ രക്തസാക്ഷി

വനിതാ-ശിശു ശാക്തീകരണം സാങ്കേതിക പരിവര്‍ത്തനത്തിലൂടെ

വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ: കാസർഗോഡ് വരെ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies