കൊച്ചി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ട് ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി.
വെല്ലിങ്ടണ്‍ ഐലന്‍ഡിലെ താജ് വിവന്ത ഹോട്ടലിലായിരുന്നു 48 മിനിറ്റ് കൂടിക്കാഴ്ച.
കേന്ദ്രത്തില്‍ ഫിഷറീസ് വകുപ്പു രൂപീകരിച്ചതില്‍ ലത്തീന്‍ സഭാ ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍ മോദിയെ പ്രത്യേകം അഭിനന്ദിച്ചു.
സിറോ മലബാര്‍ സഭാ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാസഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ്. ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യുസ് തൃതീയന്‍ കാതോലിക്കാ ബാവ, യാക്കോബായ സഭാ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ലത്തീന്‍ സഭാ ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍, ക്നാനായ കത്തോലിക്കാ സഭാ ബിഷപ് മാത്യു മൂലക്കാട്ട്, ക്നാനായ സിറിയന്‍ സഭാ ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ്, കല്‍ദായ സുറിയാനി സഭാ ബിഷപ് ഔജിന്‍ കുര്യാക്കോസ് എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, ഉപാധ്യക്ഷന്‍ ഡോ.കെ.എസ് രാധാകൃഷ്ണന് എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: