ഹൈദ്രാബാദ് : ആരോഗ്യകരമായ ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണമെന്നും ഈ ദിശയില്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി സംരംഭങ്ങള്‍ നടപ്പാക്കുണ്ടെന്നും കേന്ദ്ര ടൂറിസം മന്ത്രി ജി കിഷന് റെഡ്ഡി. ആരോഗ്യകരമായ കുഞ്ഞ് പ്രദര്‍ശനവുമായി ബന്ധപ്പെട്ട സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. നവജാത ശിശുക്കള്‍ക്കുള്ള ഏറ്റവും നല്ല ഭക്ഷണമാണ് മുലപ്പാലെന്നും അദ്ദേഹം പറഞ്ഞു.
മക്കള്‍ക്ക് ഏറ്റവും നല്ല ഡോക്ടറാണ് അമ്മയെന്ന് മന്ത്രി കിഷന് റെഡ്ഡി ചൂണ്ടിക്കാട്ടി.രാജ്യത്തെ കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്കാന് കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും വ്യക്തമാക്കി. സ്ത്രീകള്‍ അനുഭവിക്കുന്ന എല്ലാ സാമൂഹിക തിന്മകളും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ട്.
മാത്രമല്ല പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ടെന്ന് ജി കിഷന് റെഡ്ഡി പറഞ്ഞു. അമ്മയുടെ പാലിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനായി 3-13 മാസം പ്രായമുള്ള കുട്ടികള്‍ക്കായി രാജ്യത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും ആരോഗ്യകരമായ കുഞ്ഞ് എന്ന് പ്രദര്‍ശന പരിപാടികള്‍ സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കുട്ടികള്‍ക്കുള്ള ആരോഗ്യകിറ്റുകളും സര്‍ട്ടിഫിക്കറ്റുകളും കിഷന് റെഡ്ഡി വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: