Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊച്ചിയുടെ ആവേശതീരത്ത് രാഷ്‌ട്രനായകന്‍ ഇന്നെത്തും; യുവം 2023 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കും, നാളെ തിരുവനന്തപുരത്ത്

ഇന്ന് വൈകിട്ട് 5ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി വെണ്ടുരുത്തി പാലത്തില്‍നിന്ന് 5.30ന് റോഡ് ഷോയായി തേവര എസ്എച്ച് കോളജ് മൈതാനിയില്‍ എത്തും.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 24, 2023, 09:53 am IST
inKerala

കൊച്ചി: നാട് പ്രതീക്ഷയോടെ കാത്തിരുന്ന സുദിനം ഇന്ന്. രാഷ്‌ട്രനായകന്‍ നരേന്ദ്ര മോദിയുടെ പാദസ്പര്‍ശത്താല്‍ ഇന്ന് അറബിക്കടലിന്റെ റാണി അഭിമാനിതയാവും. ഇന്നു കൊച്ചിയിലും നാളെ തിരുവനന്തപുരത്തുമായി കേരളക്കരയുടെ വികസനകുതിപ്പിന് പുതിയ ദിശാബോധം നല്കുന്ന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കമിടും.

ഇന്ന് വൈകിട്ട് 5ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി വെണ്ടുരുത്തി പാലത്തില്‍നിന്ന് 5.30ന് റോഡ് ഷോയായി തേവര എസ്എച്ച് കോളജ് മൈതാനിയില്‍ എത്തും. അവിടെ ആറ് മുതല്‍ ഏഴ് വരെ ‘യുവം 2023’ പരിപാടിയില്‍ യുവാക്കളുമായി സംവദിക്കും. തുടര്‍ന്ന് 7.30ന് താജ് മലബാര്‍ ഹോട്ടലില്‍ എത്തി ക്രൈസ്തവസഭാ നേതാക്കളുമായി ചര്‍ച്ച നടത്തും. താജ് മലബാറില്‍ രാത്രി വിശ്രമിക്കുന്ന പ്രധാനമന്ത്രി നാളെ രാവിലെ 9.25ന് തിരുവനന്തപുരത്തേക്ക് തിരിക്കും. അവിടെ കേരളത്തിനു കേന്ദ്രം നല്കിയ വിഷുക്കൈനീട്ടമായ  വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് റെയില്‍വേയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം, ടെക്‌നോ സിറ്റിയുടെ ശിലാസ്ഥാപനം, കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം എന്നിവ നിര്‍വഹിക്കും.

കൊച്ചിയിലെത്തുന്ന നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ വലിയ ആവേശമാണ് നാട് കാണിക്കുന്നത്. ആദ്യം തേവര ജങ്ഷന്‍ മുതല്‍ സേക്രഡ് ഹാര്‍ട്ട് കോളജ് വരെ 1.2 കി.മീറ്ററാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ റോഡ് ഷോയില്‍ ജനപങ്കാളിത്തം കൂടുതലായിരിക്കുമെന്നു രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വെണ്ടുരുത്തി പാലം മുതല്‍ തേവര കോളജ് വരെയുള്ള 1.8 കി.മി. ദൂരത്തിലേക്ക് റോഡ് ഷോ ദീര്‍ഘിപ്പിച്ചിരിക്കുകയാണ്.  

ഭാവി ഇന്ത്യയുടെ നേതാക്കളെ വാര്‍ത്തെടുക്കുന്ന യുവം മെഗാ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തശേഷമാണ് പ്രധാനമന്ത്രി യുവാക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുക. കേരളത്തിന്റെയും രാജ്യത്തിന്റെയും സുസ്ഥിര വികസനമാണ് യുവം പരിപാടിയില്‍ ചര്‍ച്ചയാവുക. നാളിതുവരെ സംസ്ഥാനം ദര്‍ശിക്കാത്ത യുവതയുടെ സംവാദശക്തിക്ക് തേവര കോളജ് മൈതാനം ഇന്ന് സാക്ഷ്യം വഹിക്കും. യുവാക്കള്‍ സ്വപ്നങ്ങളും ആശയങ്ങളും പ്രധാനമന്ത്രിയുമായി പങ്കുവയ്‌ക്കും. ഒന്നര ലക്ഷം പേരാണ് യുവം കോണ്‍ക്ലേവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൃഷി മുതല്‍ ഐടി വരെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 17നും 35നും ഇടയിലുള്ള യുവാക്കളാണ് ഇവര്‍. ജി 20യുടെ അനുബന്ധമായ വൈ 20യുടെ ഭാഗം എന്ന നിലയ്‌ക്കാണ് പരിപാടി.

വൈകുന്നേരം 5 മുതല്‍, യുവം പരിപാടി നടക്കുന്ന തേവര കോളജ് ഗ്രൗണ്ടില്‍ സ്റ്റീഫന്‍ ദേവസി, നവ്യാ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സാസ്‌കാരിക പരിപാടികള്‍ ആരംഭിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വന്‍ സുരക്ഷയാണ് തിരുവനന്തപുരത്തും കൊച്ചിയിലും ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍മാത്രം 2,000 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്‌ക്കായി വിന്യസിച്ചിരിക്കുന്നത്.

Tags: narendramodiPrime Ministerവന്ദേഭാരത് എക്സ്പ്രസ്യുവം 2023
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.