ന്യൂദല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗ് രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ വീണ്ടും സമരം തുടങ്ങി. ജന്ദര്‍ മന്തറിലാണ് സമരം . ലൈംഗിക ചൂഷണം ആരോപിച്ച് ഏഴ് താരങ്ങള്‍ രണ്ട് ദിവസം മുന്‍പ് ദല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. എന്നാല്‍ ഈ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചത്.വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ തുടങ്ങിയ താരങ്ങളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് താരങ്ങളുടെ നിലപാട്.
മൂന്ന് മാസം മുമ്പും ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷനെ മാറ്റണമെന്നാവശ്യപ്പെട്ട് ജന്ദര്‍ മന്തിറില്‍ സമരം ചെയ്തിരുന്നു. തുടര്‍ന്ന് ലൈംഗിക ചൂഷണ പരാതി അന്വേഷിക്കാന്‍ കായിക മന്ത്രാലയം സമിതിയെ നിയോഗിച്ചു. എം.സി. മേരി കോമായിരുന്നു ഇതിന്റെ അധ്യക്ഷ. . കായിക മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് സാക്ഷി മാലിക് ആവശ്യപ്പെട്ടു. മൂന്ന് മാസമായി വലിയ മാനസിക പീഡനം നേരിടുന്നുവെന്ന് വിനേഷ് ഫോഗട്ടും പറഞ്ഞു. പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിത കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പൊലീസിന് നോട്ടീസയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: