Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

റോയല്‍സിന് തോല്‍വി

സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഏഴ് റണ്‍സിന്റെ വിജയവുമായി കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആദ്യ ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ കിടിലന്‍ ഫോമിലുള്ള ഫാഫ് ഡുപ്ലെസിയും ഗ്ലെന്‍ മാക്സ്വെല്ലും നേടിയ അര്‍ധ സെഞ്ച്വറികളുടെ മികവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എടുത്തു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 23, 2023, 10:46 pm IST
in Cricket

ബെംഗളൂരു:  സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഏഴ് റണ്‍സിന്റെ വിജയവുമായി  കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആദ്യ ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ കിടിലന്‍ ഫോമിലുള്ള ഫാഫ് ഡുപ്ലെസിയും ഗ്ലെന്‍ മാക്സ്വെല്ലും നേടിയ അര്‍ധ സെഞ്ച്വറികളുടെ മികവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എടുത്തു. എന്നാല്‍, രാജസ്ഥാന്റെ ഇന്നിങ്സ് 182ല്‍ അവസാനിക്കുകയായിരുന്നു. നാലോവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയ ഹര്‍ഷല്‍ പട്ടേലാണ് ബാംഗ്ലൂരിന്റെ വിജയമുറപ്പിച്ചത്. സഞ്ജുവിനു പുറമെ ദേവദത്ത് പടിക്കലും  അബ്ദുള്‍ ബാസിത് ബാറ്റ് ചെയ്തതോടെ മൂന്നു മലയാളികള്‍ കളിച്ച മത്സരമായിരുന്നു.  

പൊരുതാവുന്ന സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ രാജസ്ഥാന് ആദ്യ ഓവറില്‍ തന്നെ ജോസ് ബട്ലറിനെ സംപൂജ്യനായി മടക്കി സിറാജ് തിരിച്ചടി നല്‍കിയെങ്കിലും ഓപണര്‍ യശസ്വി ജൈസ്വാളും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് സ്‌കോര്‍ അതിവേഗം ഉയര്‍ത്തുകയായിരുന്നു.  ജയ്സ്വാള്‍ പടിക്കല്‍ സഖ്യം 98 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിനിടെ പടിക്കല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 34 പന്തുകള്‍ നേരിട്ട പടിക്കല്‍ ഒരു സിക്സും ഏഴ് ഫോറും നേടി. പടിക്കലിനെ ഡേവിഡ് വില്ലി, വിരാട് കോലിയുടെ കൈകളിലെത്തിച്ചു. വൈകാതെ ജയ്സ്വാളും മടങ്ങി. ഹര്‍ഷലിന്റെ പന്തില്‍ കോലിക്ക് ക്യാച്ച്. അഞ്ച് ഫോറും രണ്ട് സിക്സും ജയ്സ്വാളിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു.നാലാമനായി ക്രീസിലെത്തിയ സഞ്ജു നന്നായി തുടങ്ങി. വാനിന്ദു ഹസരങ്കയ്‌ക്കെതിരെ ഒരു സിക്സും ഒരു ഫോറും നേടാന്‍ സഞ്ജുവിനായി. എന്നാല്‍ ഹര്‍ഷലിന്റെ പന്തില്‍ ഷഹ്ബാസിന് ക്യാച്ച് നല്‍കി.

ഷിംറോണ്‍ ഹെത്മയറും റണ്ണൗട്ടായി മടങ്ങിയതോടെ രവിചന്ദ്ര അശ്വിനെ കൂട്ടുപിടിച്ച് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ധ്രുവ് ജുറേല്‍ ടീമിനെ വിജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചു. അവസാന ഓവറുകളില്‍ 16 പന്തുകളില്‍ 36 റണ്‍സാണ് ജുറേല്‍ അടിച്ചത്. എന്നാല്‍, അശ്വിനെ അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ പ്രഭുദേശായുടെ കൈകളിലെത്തിച്ചു. അവശേഷിച്ച പന്തുകളില്‍ രാജസ്ഥാന് വിജയ റണ്‍ നേടാനുമായില്ല.

ചുവപ്പിനു പകരം പച്ച ജേഴ്്സിയില്‍ കളിക്കാനിറങ്ങിയ ബാംഗ്ലൂര്‍ ഇന്നിംഗ്സ്  തകര്‍ച്ചയോടെയാണ് ആരംഭിച്ചത്. ആദ്യ പന്തില്‍  വിരാട് കോലി ഗോള്‍ഡന്‍ ഡക്ക്. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഷഹബാസ് അഹ്മദും (2) പുറത്ത്. ട്രെന്റ് ബോള്‍ട്ടിനായിരുന്നു രണ്ട് വിക്കറ്റും. നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയ മാക്സ്വലും തകര്‍പ്പന്‍ ഫോമിലുള്ള ഫാഫ് ഡുപ്ലെസിയും ഒടി തുടങ്ങി.അനായാസം ബാറ്റ് ചെയ്ത സഖ്യം വേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്തി. 27 പന്തില്‍ മാക്സ്വലും 31 പന്തില്‍ ഡുപ്ലെസിയും അര്‍ധസെഞ്വറി തികച്ചു. 125 റണ്‍സ് നീണ്ട കൂട്ടുകെട്ട് ഒടുവില്‍ യശസ്വി ജയ്സ്വാള്‍ അവസാനിപ്പിച്ചു. 39 പന്തില്‍ 62 റണ്‍സ് നേടിയ ഡുപ്ലെസിയെ യശസ്വി നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കി. 39 പന്തുകളില്‍ എട്ട് ഫോറുകളും രണ്ട് സിക്സറുകളുമടക്കം 62 റണ്‍സാണ് ഡുപ്ലെസി നേടിയത്. 44 പന്തുകളില്‍ 77 റണ്‍സ് എടുത്ത മാക്സ്വെല്‍ ആറ് ബൗണ്ടറികളും നാല് സിക്സറുകളും പറത്തി.

വൈകാതെ മാക്സ്വലും മടങ്ങി. ആര്‍ അശ്വിനാണ് മാക്സ്വലിനെ പുറത്താക്കിയത്. ഇതോടെ റണ്‍ നിരക്ക് താഴ്ന്നു. മഹിപാല്‍ ലോംറോര്‍ (8) ചഹാലിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങിയപ്പോള്‍ സുയാശ് പ്രഭുദേശായ് (0) റണ്ണൗട്ടായി. അവസാന ഓവറിലെ ആദ്യ പന്തില്‍ ബൈ റണ്‍സിനോടിയ വനിന്ദു ഹസരംഗ റണ്ണൗട്ടായി. അവസാന ഓവറിലെ രണ്ടാം പന്തില്‍ ദിനേശ് കാര്‍ത്തിക് (16) പുറത്തായി. സന്ദീപ് ശര്‍മയ്‌ക്കായിരുന്നു വിക്കറ്റ്. തൊട്ടടുത്ത പന്തില്‍ വിജയകുമാര്‍ വൈശാഖും (0) പുറത്ത്. രണ്ട് പന്ത് നേരിടാന്‍ സബ്ബായി മലയാളി താരം അബ്ദുള്‍ ബാസിത് (1) ഇറങ്ങിയെങ്കിലും ഫലം കണ്ടില്ല. അവസാന രണ്ട് പന്തുകളില്‍ 4 റണ്‍സ് നേടിയ ഡേവിഡ് വില്ലിയാണ് ആര്‍സിബിയെ 190നരികെ എത്തിച്ചത്. ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. ആര്‍ അശ്വിന്‍, യൂസ്വേന്ദ്ര ചാഹല്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.

Tags: indiacricketIPLരാജസ്ഥാന്‍ റോയല്‍സ്റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.