ടി. പ്രവീണ്‍
മഞ്ചേരി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഒഡീഷ എഫ്സി സൂപ്പര്‍ കപ്പ് ഫുട്ബോള്‍ ഫൈനലില്‍. വിജയികള്‍ക്കു വേണ്ടി നന്ദകുമാര്‍ രണ്ടും ഡീഗോ മൗറീഷ്യോ ഒരു ഗോളും നേടി. വില്‍മര്‍ ജോര്‍ദാനാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോളടിച്ചത്. ബെംഗളൂരു എഫ് സിയാണ് ഫൈനലില്‍ എതിരാളികള്‍. 25നാണ് ഫൈനല്‍.
കളി തുടങ്ങി ഒരു മിനിറ്റ് തികയുന്നതിന് മുന്‍പേ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. അന്‍പത്തിമൂന്നാം സെക്കന്‍ഡില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സൂപ്പര്‍ താരം വില്‍മര്‍ ജോര്‍ദാനാണ് ആദ്യ ഗോളടിച്ചത്. പത്താം മിനിറ്റില്‍ ഒഡീഷ സമനില കണ്ടെത്തി. ജെറി ബോക്സിലേക്ക് നല്കിയ ക്രോസ് ഹെഡറിലൂടെ നന്ദകുമാര്‍ വലയിലെത്തിച്ചു. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങളുമായി ഇരു ടീമുകളും കളം നിറഞ്ഞതോടെ കളി ആവേശകരമായി.
18ാം മിനിറ്റില്‍ ബോക്സിന് പുറത്ത് നിന്നും ഡീഗോ മൗറിഷ്യോയെ വീഴ്ത്തിയതിന് ഒഡിഷക്ക് അനുകൂലമായി ഫ്രീ കിക്ക്. വിക്ടര്‍ റൊമേറോ പോസ്റ്റിലേക്ക് തൊടുത്തെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി.
ഇരുപത്തിയെട്ടാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ജിതിന് എം.എസിന് റഫറി മഞ്ഞ കാര്‍ഡ് നല്കി. തുടര്‍ന്നും രണ്ട് ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കുടുതല്‍ ഗോള്‍ പിറക്കാതിരുന്നതോടെ ആദ്യ പകുതി 11 സമനിലയില്‍ പിരിഞ്ഞു.
രണ്ടാം പകുതിയിലും ലീഡ് നേടുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് ടീമുകളും ഇറങ്ങിയത്. അറുപത്തിമൂന്നാം മിനിറ്റില്‍ ഒഡീഷ ലീഡ് നേടി. നന്ദകുമാര്‍ വിക്ടറിന് ബോക്സിലേക്ക് നല്കിയ പാസ് വിക്ടര്‍ വണ്‍ ടെച്ചിലൂടെ നന്ദകുമാറിന് മറിച്ച് നല്കി. പന്ത് കിട്ടിയ നന്ദകുമാര്‍ സുന്ദരമായ ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു. പിന്നീട് ഗോള്‍ മടക്കാന്‍ നോര്‍ത്ത് ഈസ്റ്റ് കിണഞ്ഞു ശ്രമിക്കുന്നതിനിടെ എണ്‍പത്തിമൂന്നാം മിനിറ്റില്‍ ഒഡീഷ മൂന്നാം ഗോളും നേടി. ഡീഗോ മൗറീഷ്യോയാണ് ലക്ഷ്യം കണ്ടത്. ഇതോടെ അവര്‍ ജയം സ്വന്തമാക്കുകയും ചെയ്തു.
ആദ്യ സെമിയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. വിജയികള്‍ക്കായി ജയേഷ് റാണ, സുനില്‍ ഛേത്രി എന്നിവരാണ് ഗോള്‍ നേടിയത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച ജംഷഡ്പൂപൂരിന് ആ പ്രകടനം ബെംഗളൂരുവിനെതിരെ പുറത്തെടുക്കാനായില്ല. നിരവധി അവസരങ്ങള്‍ അവര്‍ക്ക് ലഭിച്ചെങ്കിലും സ്െ്രെടക്കര്‍മാര്‍ക്ക് പിഴച്ചതും ബെംഗളൂരു ഗോളി ഗുര്‍പ്രീത് സിങ് സന്ധുവിന്റെ ഉജ്വല ഫോമും അവര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. അതേ സമയം ഛേത്രിയും റോയ് കൃഷ്ണയുമടങ്ങുന്ന താരനിര ജംഷഡ്പൂരിന്റെ ശക്തി ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കുന്നതിനാണ് ശ്രമിച്ചത്. ഇതോടെ കൗണ്ടര്‍ അറ്റാക്കുകള്‍ക്കാണ് അവര്‍ തുനിഞ്ഞത്.
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ജംഷഡ്പൂപൂരിന് ആദ്യ അവസരം ലഭിച്ചു. ജയ് ആസ്റ്റണിന്റെ ഗോള്‍ ശ്രമം ബെംഗളൂരു ഗോളി ഗുര്‍പീത് തടഞ്ഞിട്ടത് ഗോള്‍ പോസ്റ്റില്‍ തട്ടി തെറിച്ചു. റീബൗണ്ട് പന്ത് ജംഷഡ്പൂരിന്റെ നൈജീരിയന്‍ താരം ഡാനിയല്‍ ചിമ വലക്കുള്ളിലേക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പതിനാറാം മിനിറ്റില്‍ ബെംഗളൂരുവിന്റെ നാല് താരങ്ങളെ ഡ്രിബിള്‍ ചെയ്ത് ഇമ്മാനുവല്‍ തോമസ് മുന്നിലോട്ട് കയറി ബോക്സില്‍ നില്‍ക്കുകയായിരുന്ന ബോറിസിന് പന്ത് കൈമാറി. ബോറിസ് പന്ത് പോസ്റ്റിലേക്ക് തിരിച്ചുവിട്ടതും ഗുര്‍പീത് തടുത്തിട്ടു. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങള്‍ അവര്‍ നടത്തി. അതേ സമയം ജംഷഡ്പൂരിന്റെ മുന്നേറ്റങ്ങള്‍ പ്രതിരോധത്തില്‍ തട്ടി തെറിച്ച് കിട്ടിയ കൗണ്ടര്‍ അറ്റാക്കുകളിലൂടെയാണ് ബെംഗളൂരു മുന്നേറ്റം നടത്തിയത്. മുപ്പതാം മിനിറ്റില്‍ ബെംഗളൂരുവിന്റെ ജാവിയര്‍ ഹെര്‍ണാണ്ടസ് പരിക്ക് പറ്റി പുറത്ത് പോയി. പകരം ജയേഷ് റാനെ കളത്തിലിറങ്ങി. എങ്കിലും ആദ്യ പകുതി ഗോള്‍ രഹിതമായി.
രണ്ടാം പകുതിയില്‍ ബെംഗളൂരു ഉണര്‍ന്ന് കളിച്ചു.
അറുപത്തിരണ്ടാം മിനിറ്റില്‍ ബെംഗളൂരു ലീഡ് നേടി. വലത് വിങ്ങില്‍ നിന്നും ശിവ ശക്തിയുടെ ബോക്സിലേക്കുള്ള ക്രോസ്സ് ജംഷഡ്പൂരിന്റെ ജിതേന്ദ്ര സിംഗിന്റെ തലയില്‍ തട്ടി റിഫ്ലക്റ്റായി കിട്ടിയത് ബെംഗളൂരുവിന്റെ ജയേഷ് റാണെയുടെ തലപ്പൊക്കത്തിന്. റാണെ മറ്റൊരു ഹെഡറിലൂടെ പന്ത് ജംഷഡ്പൂപൂര് വലയിലെത്തിച്ചു. അധികം കഴിയും മുന്‍പ് റോയ് കൃഷ്ണയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. എണ്‍പത്തിമൂന്നാം മിനിറ്റില്‍ ബെംഗളൂരു ലീഡ് ഉയര്‍ത്തി.
റോയ് കൃഷ്ണയുടെ വലത് വിങ്ങില്‍ നിന്നുമുള്ള ഒന്നാന്തരം ഷോട്ട് രഹനേഷ് ചാടിയുതിര്‍ന്ന് തടുത്തിട്ടത് കിട്ടിയത് ശിവ ശക്തിക്ക്. പന്ത് കാലിലെടുത്ത് ശിവ ശക്തി ഇടത് വിങ്ങില്‍ നില്‍ക്കുകയായിരുന്ന ഛേത്രിക്ക് മറിച്ചുനല്‍കി. പന്ത് കിട്ടിയ ഛേത്രി തകര്‍പ്പന്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു.
ജംഷഡ്പൂര്‍ മുന്നേട്ടങ്ങള്ക്ക് മുന്നില്‍ മതില് പോലെ നിന്ന ബെംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗാണ് ഹീറോ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: