അന്റാലിയ : തുര്‍ക്കിയിലെ അന്റാലിയയില്‍ നടക്കുന്ന അമ്പെയ്ത്ത് ലോക കപ്പ് 2023 സ്റ്റേജ് 1 ല്‍, ജ്യോതി സുരേഖ വെണ്ണം, ഓജസ് പ്രവീണ്‍ ദിയോതലെ എന്നിവരുള്‍പ്പെട്ട ഇന്ത്യന്‍ കോമ്പൗണ്ട് മിക്സഡ് ടീമിന് സ്വര്‍ണം. ചൈനീസ് തായ്പേയിയുടെ ചെന്‍ യി ഹ്സുവാന്‍, ചെം ചിയെ ലൂണ്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.159-154 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം.
ലോക റെക്കാഡ് തലനാരിഴയ്ക്കാണ് ഇന്ത്യന്‍ ടീമിന് നഷ്ടമായത്. 2018ല്‍ ദക്ഷിണ കൊറിയയുടെ സോ ചീവണ്- കിം ജോംഗോ സഖ്യം ഇതേ ടൂര്‍ണമെന്റിലാണ് ലോക റെക്കാഡ് നേടിയത്.
സെമിഫൈനലില്‍ ജ്യോതി സുരേഖ വെണ്ണം-ഓജസ് പ്രവീണ്‍ ദിയോതലെ സഖ്യം മലേഷ്യയുടെ ഫാറ്റിന് നൂര്ഫത്തേഹ മാറ്റ് സല്ലെമുഹമ്മദ് ജുവൈദി മസൂക്കി സഖ്യത്തെ 157-155 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ 159-156 എന്ന സ്കോറിന് ഫ്രാന്‍സിന്റെ സോഫി ഡോഡെമോണ്ട്-അഡ്രിയന്‍ ഗോണ്ടിയര് സഖ്യത്തെയാണ് ഇന്ത്യന്‍ ടീം പരാജയപ്പെടുത്തിയത്.
അതേസമയം വ്യക്തഗത ഇനത്തില്‍ ജ്യോതി ഇന്ന് സെമിഫൈനലില്‍ ബ്രിട്ടന്റെ എല്ലാ ഗിബ്സണെ നേരിടും. ലോക ഒന്നാം നമ്പര്‍ താരമാണ് എല്ലാ ഗിബ്സണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: