തിരുവനന്തപുരം:ഏപ്രില്‍ 24 കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി തുടക്കംകുറിക്കുക 3200 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്. വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യുന്ന പ്രധാനമന്ത്രി കൊച്ചി വാട്ടര്‍ മെട്രോയും സംസ്ഥാനത്തിന് സമര്‍പ്പിക്കും. ദിണ്ടിഗല്‍-പളനി-പാലക്കാട് റൂട്ടിലെ വൈദ്യൂതീകരിച്ച റെയില്‍ ലൈനും പ്രധാനമന്ത്രി സമര്‍പ്പിക്കും.
തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല ശിവഗിരി റെയില്‍വേ സ്റ്റേഷനുകളുടെ വികസനം, നേമം, കൊച്ചുവേളി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ സെക്ഷന്റെ സ്പീഡ് വര്‍ധിപ്പിക്കല്‍ എന്നീ പദ്ധതികളുടെ തറക്കല്ലിടും.
തിരുവനന്തപുരത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാനുള്ള പ്രധാന ഗവേഷണ സംവിധാനമാണിത. അതുപോലെ വ്യവസായത്തിനും ബിസിനസ് സ്ഥാപനങ്ങള്‍ക്കും വേണ്ടി ഡിജിറ്റല്‍ സേവനം നല്‍കുന്നതിനും ഈ സ്ഥാപനം സഹായിക്കും. നാലാം തലമുറ ടെക്നോളജികളായ എഐ, ഡാറ്റ അനലിറ്റിക്സ്, സൈബര്‍ സെക്യൂരിറ്റി, സ്മാര്‍ട്ടി മെറ്റീരിയല്‍സ് എന്നീ മേഖലയുടെ വികസനത്തിനും സഹായിക്കും. 1515 കോടിയുടെ ഈ പദ്ധതിക്ക് തുടക്കത്തില്‍ 200 കോടി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: