ന്യൂദല്‍ഹി: സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അവിടെ പെട്ടവരെ മടക്കിയെത്തിക്കാന്‍ വിവിധ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. പക്ഷെ അവയെല്ലാം അവിടുത്തെ അന്തരീക്ഷത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വാര്‍ത്താ ലേഖകരോട് പറഞ്ഞു.
വെടിനിര്‍ത്തല്‍ എത്രകാലം, ഒഴിപ്പിക്കാന്‍ പറ്റിയ സുരക്ഷിത കേന്ദ്രങ്ങള്‍ തുടങ്ങിയവ അറിയേണ്ടതുണ്ട്. ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. എംബസി കെട്ടിടത്തില്‍ ഉദ്യോഗസ്ഥര്‍ ഇല്ല. അവര്‍ മറ്റിടങ്ങളില്‍ ഇരുന്നാണ് ജോലി ചെയ്യുന്നത് എന്നു മാത്രം. ന്യൂയോര്‍ക്കിലുള്ള വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കര്‍ യുഎന്‍ സെക്രട്ടറി ജനറലുമായി സുഡാന് പ്രതിസന്ധി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: