ചവറ: ജ്ഞാനത്തിലൂടെ പ്രപഞ്ചവും മനുഷ്യനും ഒന്നാണെന്ന് സ്വാനുഭവത്തിലൂടെ കാട്ടിത്തന്ന യോഗിവര്യനായിരുന്നു ചട്ടമ്പിസ്വാമികളെന്ന് ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ്. പന്മന ആശ്രമത്തില്‍ പ്രകൃതിയും ആരോഗ്യവും എന്ന വിഷയത്തില്‍ ശാസ്ത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള അക്കാദമി ഓഫ് സയന്‍സ് (കെഎഎസ്) പ്രസിഡന്റ് പ്രൊഫ: ജി.എം. നായര്‍ അധ്യക്ഷനായി.
ഡോ. കെ.ബി. രമേഷ് കുമാര്‍, ഡോ. പി. ശ്രീജിത്ത്, പ്രൊഫ.പി.ആര്. സുധാകരന്, ഡോ. പി.വി. മോഹനന്, ഡോ. ജി. ശങ്കര്‍, അതുല്‍ നായര്‍, ഡോ. ബിജു.പി, ഡോ. സി.ജി. ശ്രീരഞ്ജിനി തുടങ്ങിയവര്‍ സംസാരിച്ചു. ചട്ടമ്പിസ്വാമികളുടെ മഹാസമാധി സമ്മേളനവും മഹാസമാധി ശതാബ്ദി ആചരണവും നാളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വി. മുരളീധരന് മുഖ്യാതിഥിയാകും.
എന്‍.കെ. പ്രേമചന്ദ്രന് എംപി അധ്യക്ഷനാകും. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ വിദ്യാധിരാജ സന്ദേശം നല്‍കും. ഇന്ന് സ്വാമി നിര്‍മ്മലാനന്ദഗിരി അനുസ്മരണ സമ്മേളനം കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. അഭേദാശ്രമം മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി അധ്യക്ഷത വഹിക്കും. ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന് മുഖ്യപ്രഭാഷണം നടത്തും, സ്വാമി നിഗമാനന്ദ തീര്‍ത്ഥപാദര്‍ നിര്‍മ്മലാനന്ദഗിരി അനുസ്മരണ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: