ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ സൈനിക വാഹനത്തിന് നേരെ അജ്ഞാതരായ ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ അഞ്ച് സൈനികര്‍ക്ക് വിരമൃത്യു. ഒരു സൈനികന് പരിക്കേറ്റു.
വീരമൃത്യ വരിച്ച അഞ്ച് പേരും രാഷ്ട്രീയ റൈഫിള്‍സില്‍ നിന്നുള്ളവരും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടവരുമാണ്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു സൈനികനെ ഉടന്‍ തന്നെ രജൗരിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തെ കുറിച്ച് കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ ധരിപ്പിച്ചു. ഭീകര്്ര ഗ്രനേഡ് പ്രയോഗിച്ചതാണ് സൈനികരുടെ ട്രക്ക്് തീപിടിക്കാന്‍ കാരണമെന്നാണ് വിവരം.
അക്രമികളെ തിരിച്ചറിയാനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.പൂഞ്ചില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ ആക്രമണമുണ്ടാ. സ്ഥലത്ത് സൈന്യവും പൊലീസും എത്തി നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: