ന്യൂദല്‍ഹി : ഗൗതമ ബുദ്ധന്റെ സന്ദേശങ്ങള്‍ നൂറ്റാണ്ടുകളായി അസംഖ്യം ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ന്യൂദല്‍ഹിയില്‍ നടന്ന ആഗോള ബുദ്ധമത ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുദ്ധന് വ്യക്തിക്കപ്പുറമുള്ള ഒരു ധാരണയും രൂപത്തിനപ്പുറമുള്ള ചിന്തയുമാണെന്നും മോദി പറഞ്ഞു. ഭഗവാന് ബുദ്ധന്റെ ഉപദേശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യ ആഗോള ക്ഷേമത്തിനായി പുതിയ സംരംഭങ്ങള്‍ നടപ്പിലാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബുദ്ധന്റെ മൂല്യങ്ങള്‍ തന്റെ സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രചരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലും നേപ്പാളിലും ബുദ്ധനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്താനുളള മാര്‍ഗം മെച്ചപ്പെടുത്തിയെന്നും മോദി പറഞ്ഞു. ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ബുദ്ധിസ്റ്റ് കള്‍ച്ചര്‍ സ്ഥാപിക്കുന്ന കുഷിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളമോ ലുംബിനിയോ ആയാലും, അവയ്ക്കായി ഇന്ത്യ സമഗ്രമായി പ്രവര്‍ത്തിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ അമൃത കാലത്ത് ഇന്ത്യ നിരവധി വിഷയങ്ങളില്‍ പുതിയ സംരംഭങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അതിനുള്ള ഏറ്റവും വലിയ പ്രചോദനം ഭഗവാന് ബുദ്ധനാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ യുദ്ധമല്ല ,ലോകത്തിന് ബുദ്ധനെയാണ് സംഭാവന ചെയ്ത ത്. ലോകത്ത് ഇന്ന് അനുഭവപ്പെടുന്ന യുദ്ധത്തിനും അശാന്തിക്കും നൂറ്റാണ്ടുകള്‍ക്കുമുമ്പ് ബുദ്ധന് പരിഹാരം നല്‍കിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ബുദ്ധന്റെ വഴിയാണ് ഭാവിയിലേക്കുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: