Categories: India

കോവിഡ്: രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 63,562 ആയി; കേരളത്തില്‍ 19,681 പേര്‍; ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 38 മരണങ്ങള്‍

ഇന്നലെ 38 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ ആറും ദല്‍ഹിയില്‍ അഞ്ചും ഛത്തീസ്ഗഡില്‍ നാലും കര്‍ണാടകയില്‍ മൂന്നും രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ രണ്ടു വീതവും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളം, പുതുച്ചേരി, പഞ്ചാബ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഓരോ മരണം വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Published by

ന്യൂദല്‍ഹി: രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 63,562 ആയി. ഇന്നലെ മാത്രം 10,542  പുതിയ കേസുകള്‍ രേഖപ്പെടുത്തി. തുടര്‍ച്ചയായ ഏഴാം ദിവസവും പതിനായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം എഴു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കേസുകളാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.

ഇന്നലെ 38 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്‌ട്രയില്‍ ആറും ദല്‍ഹിയില്‍ അഞ്ചും ഛത്തീസ്ഗഡില്‍ നാലും കര്‍ണാടകയില്‍ മൂന്നും രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ രണ്ടു വീതവും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളം, പുതുച്ചേരി, പഞ്ചാബ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഓരോ മരണം വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലെ 11 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കേരളത്തിലാണ്, 19,681 പേര്‍. മഹാരാഷ്‌ട്രയില്‍ 6118 പേരും ദല്‍ഹിയില്‍ 5714 പേരും ഹരിയാനയില്‍ 4558 പേരും തമിഴ്‌നാട്ടില്‍ 3455 പേരും ചികിത്സയിലുണ്ട്. ഉത്തര്‍പ്രദേശില്‍ 4008, ഗുജറാത്തില്‍ 2149, രാജസ്ഥാനില്‍ 2858, കര്‍ണാടകയില്‍ 2056, ഒഡീഷയില്‍ 1975, ഹിമാചല്‍പ്രദേശില്‍ 1789, പഞ്ചാബില്‍ 1571, ഗോവയില്‍ 556 പേരും ചികിത്സയിലുണ്ട്.

രോഗമുക്തി നിരക്ക് 98.67% ആണ്. ഇന്നലെ 8,175  പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,42,50,649 ആയി. സജീവ കേസുകള്‍ 0.14% ആണ്. പ്രതിദിന രോഗ സ്ഥിരീകരണനിരക്ക് 4.39%. പ്രതിവാരരോഗ സ്ഥിരീകരണനിരക്ക് നിരക്ക് 5.14%. 2,40,014  പരിശോധനകളാണ് നടത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക