തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന് യഥാർത്ഥത്തിൽ പുതുമയൊന്നുമില്ല. ഇന്ന് കേരളത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ കൂട്ടത്തിലേക്ക് ഒരു ട്രെയിൻ എന്ന് മാത്രമേയുള്ളൂ- വീണ്ടും തന്റെ സ്വതസിദ്ധ ശൈലിയില്‍ വന്ദേഭാരതിനെ വിമര്‍ശിച്ച് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഇ.പി. ജയരാജന്‍.
അത്യാധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ ഇന്ത്യന്‍ റെയില്‍വേയുടെ മുഖം പരിഷ്കരിക്കുന്ന വന്‍പരീക്ഷണമായി ലോകം തന്നെ വന്ദേഭാരതിനെ വാഴ്‌ത്തിക്കൊണ്ടിരിക്കെയാണ് ജയരാജന്റെ ഈ പ്രതികരണം.
കെ-റെയിലിന് ബദലായി സില്‍വര്‍ ലൈന്‍ സംവിധാനത്തിന്റെ ദൗത്യമൊന്നും നിര്‍വഹിക്കാന്‍ വന്ദേഭാരതിന് കഴിയില്ലെന്നും ഇ പി ജയരാജന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഇ.പി. ജയരാജന്‍ തന്റെ സ്വതസിദ്ധമായ ശൈലിയിൽ വന്ദേഭാരതിനെ വിമര്‍ശിക്കുന്നത്.
സാധാരണ കേരളത്തിലേക്ക് പുതുതായി വന്നിരുന്ന എല്ലാ ട്രെയിനുകളും ഓടിത്തഴഞ്ഞ് പഴക്കം ചെയ്ത കമ്പാർട്ടുമെന്റുകൾ ഉള്ളവയായിരുന്നു. എന്നാൽ ഇന്ന് അതിന് പകരം പുതിയ കംപാർട്ടുമെന്റുകളുള്ള ഒരു ട്രെയിൻ വന്നിരിക്കുന്നു. ഇപ്പോൾ വന്ന വന്ദേഭാരത് ട്രെയിൻ കൊണ്ട് എന്തെങ്കിലും തരത്തിൽ സമയ ലാഭം ഉണ്ടാക്കാൻ കഴിയും എന്ന് കരുതാൻ നിർവാഹമില്ല. – ഇ.പി. ജയരാജന്‍ പറഞ്ഞു.
ഇതിനെ ഇത്ര വലിയ ആഘോഷമാക്കാനുള്ളതൊന്നുമില്ല. നിലവിലെ കേരളത്തിലെ ട്രാക്കിൽ ഇതിൽ കൂടുതൽ വേഗതയിൽ ഓടിച്ചാൽ വന്ദേഭാരത് വലിയ അപകടത്തിലേക്ക് പോകും എന്ന് എല്ലാവർക്കും അറിയാം.- ഇ.പി. ജയരാജന്‍ കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: