തിരുവനന്തപുരം: വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്നാൽ സംസ്ഥാനത്ത് നിയന്ത്രണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. വൈകുന്നേരങ്ങളിലെ ഉപയോഗം ജനങ്ങൾ കുറയ്‌ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വൈദ്യുതി ഉപയോഗം വർധിച്ചത് ബോർഡിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഉയർന്ന വില കൊടുത്താണ് ഇന്നലെ വൈദ്യുതി വാങ്ങിയത്. പത്ത് രൂപയ്‌ക്ക് വാങ്ങുന്ന വൈദ്യുതി 20 രൂപയ്‌ക്ക് വാങ്ങിയെന്നും മന്ത്രി പറഞ്ഞു. വേനൽമഴ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ.കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു. കേരളത്തിൽ ചൂട് റെക്കോർഡിലെത്തിയതോടെ വൈദ്യുതി ഉപയോഗവും വർധിച്ചിരുന്നു. ചരിത്രത്തിലാദ്യമായി വൈദ്യുതി ഉപയോഗം സംസ്ഥാനത്ത് 100 ദശലക്ഷം യൂണിറ്റ് പിന്നിട്ടിരുന്നു.
കഴിഞ്ഞ ദിവസം 102 ദശലക്ഷം യൂണിറ്റാണ് കേരളത്തിലെ വൈദ്യുതി ഉപയോഗം. വൈദ്യുതി ഉപയോഗം വൻതോതിൽ വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി കെ.എസ്.ഇ.ബിയും നേരത്തെ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: