ന്യൂദല്‍ഹി : അതിര്‍ത്തി പ്രദേശങ്ങളില്‍ റോഡുകളുടെയും വേലികളുടെയും നിര്‍മാണം വേഗത്തിലാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദേശം നല്കി. ന്യൂദല്‍ഹിയില്‍ ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ചിന്തന്‍ ശിവിര്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വീക്ഷണം 2047’ നടപ്പിലാക്കുന്നതിനുള്ള കര്‍മ്മ പദ്ധതി ആവിഷ്കരിക്കുകയും ചെയ്യുക എന്നതായിരുന്നു ചിന്തന്‍ ശിവറിന്റെ ലക്ഷ്യം.
സൈബര്‍ െ്രെകം മാനേജ്മെന്റ്, പൊലീസ് സേനകളുടെ നവീകരണം, ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ വിവരസാങ്കേതിക വിദ്യയുടെ വര്‍ധിച്ച ഉപയോഗം, കര അതിര്‍ത്തി പരിപാലനം, തീരദേശ സുരക്ഷാ പ്രശ്നങ്ങള്‍ എന്നിവയ്ക്കായി സംവിധാനം വികസിപ്പിക്കുക എന്നിവ അമിത് ഷാ ഊന്നിപ്പറഞ്ഞു.
കുറ്റകൃത്യങ്ങളുടെ വിശകലനത്തിനായി നിര്‍മ്മിത ബുദ്ധി ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.നിയമന പ്രക്രിയ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഷാ ഊന്നിപ്പറഞ്ഞു. ജീവനക്കാര്‍ക്ക് യഥാസമയം സ്ഥാനക്കയറ്റം ലഭിക്കുന്നതിന് വകുപ്പുതല സ്ഥാനക്കയറ്റ സമിതികളുടെ യോഗങ്ങള്‍ പതിവായി നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങള്‍ക്കായി ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ സൃഷ്ടിക്കണമെന്നും ക്ഷേമ പരിപാടികള്‍ ആവിഷ്കരിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.പരിശീലനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മന്ത്രി ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളും പതിവായി പരിശീലനം നടത്തണമെന്നും കൂട്ടിച്ചേര്‍ത്തു.വികസന പദ്ധതികള്‍ നിരീക്ഷിക്കാന്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് സന്ദര്‍ശനം നടത്തണമെന്ന് ഷാ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: