തൊടുപുഴ: സംസ്ഥാനത്ത് താപനില വ്യാഴാഴ്ച മുതല്‍ മൂന്ന് ഡിഗ്രി വരെ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് പാലക്കാട് ഒന്‍പതിടങ്ങളിലും മലപ്പുറത്തെ നിലമ്പൂരിലും കണ്ണൂരിലെ ചെമ്പേരിയിലും താപനില 40നു മുകളിലെത്തിയിരുന്നു.
കാലവര്‍ഷത്തില്‍ ഇതുവരെ സംസ്ഥാനത്ത് 44 ശതമാനം മഴയുടെ കുറവുണ്ട്. വൈദ്യുതി ഉപയോഗം വീണ്ടും റിക്കാര്‍ഡ് ഭേദിച്ചു. രണ്ടാം തവണയാണ് 10 കോടി യൂണിറ്റ് കടക്കുന്നത്. 24 മണിക്കൂറിനിടെ 100.3586 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: