പെര്‍ത്ത്: ലോക ട്രാന്‍സ്പ്ലാന്റ് ഗെയിംസില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് സ്വര്‍ണമെഡല്‍. ബാഡ്മിന്റണിലാണ് വരുണിന് സ്വര്‍ണം. സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ് മത്സരാര്‍ത്ഥിയാണ് വരുണെന്ന് സംഘാടകര്‍ അറിയിച്ചു. ടെന്നീസിലും ടേബിള്‍ ടെന്നീസിലും വരുണ്‍ മത്സരിക്കുന്നുണ്ട്.
പതിമൂന്ന് വയസുകാരന് വരുണ്‍ ആനന്ദിന്റെ വൃക്ക മാറ്റിവച്ചിട്ടുണ്ട്. അവയവമാറ്റം നടത്തിയ, സ്വീകരിച്ചവര്‍ക്കുള്ള ലോക കായികമേളയാണ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: