ഓര്‍ച്ച: മധ്യപ്രദേശിലെ നിര്വാരി ജില്ലയിലെ ഓര്‍ച്ചയിലെ ശ്രീ രാംരാജ ക്ഷേത്രത്തിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ക്ഷേത്രത്തിന് ലഭിച്ച നിക്ഷേപത്തുക ആദായനികുതി റിട്ടേണ്‍ നല്കുന്ന രേഖയില്‍ കാണിച്ചില്ലെന്ന് ആരോപിച്ച് ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് ഇര്‍ഫാനാണ് ഈ നോട്ടീസ് അയച്ചതെന്ന് പറയുന്നു. 2
015-16 സാമ്പത്തിക വര്‍ഷത്തില്‍ ക്ഷേത്രത്തിന് ലഭിച്ച 1.22 കോടി രൂപയുടെ വരുമാനം തൊട്ടടുത്ത വര്‍ഷം ആദായി നികുതി റിട്ടേണ്‍ നല്കുമ്പോള് രേഖകളില്‍ കാണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന വിശദീകരണമാണ് മുഹമ്മദ് ഇര്ഫാന് ചോദിച്ചിരിക്കുന്നത്.
ആദായനികുതി ബാധകമല്ലാത്തതാണ് ശ്രീ രാമരാജ ക്ഷേത്രമെന്ന് സുദര്ശന് ടിവി ചാനല്‍ അവകാശപ്പെടുന്നു. ഇസ്കോണ്‍ വൈസ് പ്രസിഡന്റ് രാധാറാം ദാസും ആദായനികുതി വകുപ്പിന്റെ നോട്ടീസ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ക്ഷേത്രത്തിന് വരുമാനമായി ലഭിച്ച 1.22 കോടി രൂപയ്ക്ക് നികുതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഇര്ഫാന് എന്ന ഉദ്യോഗസ്ഥന് നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാല്‍ ഈ ക്ഷേത്രം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണെന്നും അതുകൊണ്ട് തന്നെ ആദായനികുതി വകുപ്പിന്റെ പരിധിയില്‍ വരില്ലെന്നും മുഹമ്മദ് ഇര്ഫാന് തന്റെ പദവി ദുരുപയോഗം ചെയ്യുകയാണെന്നും ഇസ്കോണ്‍ വൈസ് പ്രസിഡന്റ് രാധാരാമന് ദാസ് പറയുന്നു.
ക്ഷേത്രങ്ങളിലെ വരുമാനത്തിന് നികുതി കൊടുക്കേണ്ടതുണ്ടോ എന്ന ചോദ്യവും ഇപ്പോള്‍ ഉയരുകയാണ്. പണ്ടത്തെ രജപുത് രാജാവ് രുദ്ര പ്രതാപ് സിങ്ങ് സ്ഥാപിച്ച നഗരമാണ് മധ്യപ്രദേശിലെ ഓര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: