ന്യൂദല്‍ഹി: എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് (ഇഎസ്ഐസി) പുറത്തുവിട്ട താല്ക്കാലികമായ പേറോള്‍ കണക്കുകള്‍ പ്രകാരം 2023 ഫെബ്രുവരി മാസത്തില്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ (ഇഎസ്ഐ പദ്ധതി) 16.03 ലക്ഷം പുതിയ ജീവനക്കാരെ ചേര്‍ത്തു. കണക്കുകള്‍ അനുസരിച്ച്, 2023 ഫെബ്രുവരി മാസത്തില്‍ ഏകദേശം 11,000 പുതിയ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്ക് സാമൂഹിക സുരക്ഷാ പരിരക്ഷ ഉറപ്പാക്കുന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
25 വയസ്സുവരെയുള്ള ജീവനക്കാരാണ് പുതിയ രജിസ്ട്രേഷനുകളില്‍ ഭൂരിഭാഗവും, കാരണം ഫെബ്രുവരി മാസത്തില്‍ ചേര്‍ത്ത മൊത്തം ജീവനക്കാരില്‍ 46% വരുന്ന 7.42 ലക്ഷം ജീവനക്കാര്‍ ഈ പ്രായത്തിലുള്ളവരാണ്. രാജ്യത്തെ യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഇത് കാണിക്കുന്നു.
2023 ഫെബ്രുവരിയിലെ പേറോള്‍ ഡാറ്റയുടെ ലിംഗാടിസ്ഥാനത്തിലുള്ള വിശകലനം സൂചിപ്പിക്കുന്നത് ഇഎസ്ഐ പദ്ധതിക്ക് കീഴില്‍ 3.12 ലക്ഷം സ്ത്രീ തൊഴിലാളികളെ കൂട്ടിച്ചേര്‍ത്തിരിക്കുന്നു എന്നതാണ്. ഈ മാസത്തില്‍ മൊത്തം 49 ട്രാന്‍സ്ജെന്‍ഡര്‍ ജീവനക്കാര്‍ ഇഎസ്ഐ പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അതിന്റെ ആനുകൂല്യങ്ങള്‍ എത്തിക്കാന്‍ ഇഎസ്ഐസി പ്രതിജ്ഞാബദ്ധമാണെന്ന് ഇത് കാണിക്കുന്നു. വിവര ശേഖരണം ഒരു തുടര്‍ച്ചയായ പ്രക്രിയ ആയതിനാല്‍ പേറോള്‍ ഡാറ്റ താല്ക്കാലികമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: