ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ ആസ്തിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 68 ശതമാനത്തിന്റെ വര്‍ധന. മെയ് 10ന് നടക്കുന്ന കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അദ്ദേഹം സമര്‍പ്പിച്ച നാമനിര്ദേശപത്രികയിലെ വിവരമനുസരിച്ച് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി 1414 കോടി രൂപ. തന്റെയും തന്റെ കുടുംബാംഗങ്ങളുടെയും സംയുക്ത ആസ്തിയാണ് 1414 കോടി രൂപ.
ഡി.കെ. ശിവകുമാര്‍ സമ്പന്ന കുടുംബത്തില്‍ നിന്നല്ല വരുന്നതെന്ന് കര്ണ്ണാടകക്കാര്ക്കറിയാം. സാധാരണ ചുറ്റുപാടുകളില്‍ നിന്നും വരുന്ന അദ്ദേഹത്തിന് സ്വന്തമായി അറിയപ്പെടുന്ന ബിസിനസുകളും ഇല്ല. എന്നിട്ടും എങ്ങിനെയാണ് വെറും കോണ്‍ഗ്രസ് രാഷ്ട്രീയം മാത്രം കൈമുതലാക്കിയ ഇദ്ദേഹം ഇത്രയും വലിയ ആസ്തി സ്വന്തമാക്കിയത് എന്ന് അത്ഭുതം കൂറുന്നവര്‍ ധാരാളം.
ഏകദേശം 12 ബാങ്ക് അക്കൗണ്ടുകളാണ് ഇദ്ദേഹത്തിന് ഉള്ളത്. ഇതില്‍ ചിലത് സഹോദരന് ഡി.കെ. സുരേഷുമായി ചേര്‍ന്നുള്ളവയാണ്. 8.3 ലക്ഷം രൂപയുടെ ഒരു ടൊയോട്ട കാര്‍ മാത്രമേ സ്വന്തമായുള്ളൂ. സ്ഥാവര സ്വത്ത് 970 കോടി രൂപയുടേതാണ്. ഭാര്യ ഉഷയുടെ പേരില്‍ 113.38 കോടിയുടെ സ്ഥാവര സ്വത്തുക്കളുണ്ട്. മകന് ആകാശിന്റെ പേരിലുള്ള സ്ഥാവര സ്വത്തുക്കള്‍ 54.33 കോടിയുടേതാണ്. ശിവകുമാറിന്റെ പേരില്‍ മാത്രം 1214.93 കോടി രൂപയുടെ സ്വത്തുക്കളുണ്ട്. ഭാര്യയുടെയും മകന്റെയും പേരിലുള്ള സ്വത്തുക്കള്‍ യഥാക്രമം 133 കോടിയും 66 കോടിയും വരും. തന്റെ വാര്‍ഷിക വരുമാനം 14.24 കോടിയാണെന്നും ഭാര്യയുടെ വാര്‍ഷിക വരുമാനം 1.9 കോടിയാണെന്നും പറയുന്നു.
മീഡിയ ക്രൂക്ക്സ് പുറത്തുവിട്ട കണക്ക് പ്രകാരം 2013ലെ ഡി.കെ. ശിവകുമാറിന്റെ സ്വത്ത് 250 കോടി രൂപയായിരുന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ 2023ല്‍ ഇത് 1214 കോടി രൂപയായി മാറി.
രാഷ്ട്രീയമാണ് ഏറ്റവുമധികം സാമ്പത്തികവരുമാനം നല്കുന്ന ബിസിനസ് എന്നും മീഡിയ ക്രൂക്ക്സ് അല്പം പരിഹാസരൂപേണ ട്വീറ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: