ന്യൂദല്‍ഹി : നാല് ദിവസത്തെ ഹിമാചല്‍ പ്രദേശ് സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് സിംലയിലെത്തും. രാഷ്ട്രപതിയായ ശേഷം മുര്‍മു ഹിമാചലിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. സന്ദര്‍ശന വേളയില്‍ അവര്‍ മഷോബ്രയിലെ രാഷ്ട്രപതി നിവാസ് റിട്രീറ്റില്‍ താമസിക്കും. ഇന്ന് വൈകിട്ട് സിംല രാജ്ഭവനില്‍ രാഷ്ട്രപതിക്ക് പൗരസ്വീകരണം നടക്കും.
ഗവര്‍ണര്‍ ശിവ് പ്രതാപ് ശുക്ല, മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖു, മറ്റ് പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. മഷോബ്രയില്‍ പുതുതായി നിര്‍മ്മിച്ച തുലിപ് ഗാര്‍ഡന്റെ ഉദ്ഘാടനവും രാഷ്ട്രപതി നിര്‍വഹിക്കും. സ്റ്റേറ്റ് യൂണിവേഴ്സിറ്റി സിംലയുടെ 26ാമത് ബിരുദദാന സമ്മേളനത്തില്‍ രാഷ്ട്രപതി നാളെ മുഖ്യാതിഥിയായി പങ്കെടുക്കും. മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് മെഡലുകള്‍ സമ്മാനിക്കും.
സിംലയിലെ നാഷണല്‍ അക്കാദമി ഓഫ് ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സില്‍ ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് സര്‍വീസിലെ ഓഫീസര്‍ ട്രെയിനികളുമായും രാഷ്ട്രപതി ആശയവിനിമയം നടത്തും.പിന്നീട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി രാഷ്ട്രപതി സന്ദര്ശിക്കുംരാഷ്ട്രപതി നിവാസില്‍ അവര്‍ ‘അറ്റ് ഹോം’ വിരുന്നും സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: