ഡെറാഡൂണ്‍: എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി യോഗം ഡെറാഡൂണില്‍ സമാപിച്ചു. ദേശീയ അധ്യക്ഷന്‍ ഡോ. രാജ്ശരണ്‍ ഷാഹി, ജനറല്‍ സെക്രട്ടറി യാജ്ഞവല്ക്യ ശുക്ല, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന് എന്നിവര്‍ ചേര്‍ന്ന് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം, സമൂഹം, പ്രധാനപ്പെട്ട സമകാലിക വിഷയങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
സാധ്യതകളെ യാഥാര്‍ത്ഥ്യമാക്കി മാറ്റുന്ന കാലത്താണ് രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെന്ന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത പ്രതിനിധികളോട് ഡോ. രാജ്ശരണ്‍ ഷാഹി പറഞ്ഞു. ദേശീയ പുനര്‍നിര്‍മാണത്തിന്റെ ദിശ കാണിക്കുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ നയം 100 ശതമാനവും നടപ്പാക്കേണ്ടത് ആവശ്യമാണ്. എന്‍സിആര്‍എഫ്, എന്‍സിഎഫ് തുടങ്ങിയവ രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രവും ഗുണപരവുമായ മാറ്റം കൊണ്ടുവരും. എല്ലാവരും മാറ്റത്തിന്റെ ഈ പ്രക്രിയയില്‍ പങ്കാളികളാകേണ്ടതുണ്ട്, അതുവഴി രാജ്യത്തിന്റെ യുവശക്തിക്ക് കഴിവുള്ള പൗരന്മാരായി വളരാന്‍ കഴിയും, അദ്ദേഹം പറഞ്ഞു.
നിലവില്‍ രാജ്യത്തുടനീളം എബിവിപിയുടെ ആകെ അംഗത്വം 45,59,410 ആണെന്നും 3963 യൂണിറ്റുകളും 8658 കോളജ് യൂണിറ്റുകളുമുണ്ടെന്നും യാജ്ഞവല്ക്യ ശുക്ല പറഞ്ഞു. കഴിഞ്ഞ വര്‍ഷം എബിവിപി 589 ജില്ലകളിലായി 5656 സ്ഥലങ്ങളില്‍ വിദ്യാര്‍ഥി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു, അതില്‍ 7,01,840 യുവജനങ്ങള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: