പാലക്കാട്: യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പിന്നാലെ പെണ്‍സുഹൃത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാടാണ് സംഭവം.
സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബിജുവാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കവെ നെഞ്ച് വേദന അനുഭവപ്പെട്ട ബിജുവിനെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് മരണമെന്നും ദുരൂഹത ഇല്ലെന്നുമാണ് ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അതിനിടെ, ബിജുവിന്റെ മരണത്തിന് പിന്നാലെ യുവതിയെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ബിജുവിന്റെ മരണ വിവരം പുറത്തുവന്നതിന് പിന്നാലെ വെളുപ്പിന് രണ്ട് മണിയോടെ ആണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബിജുവും യുവതിയും അടുപ്പത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ബിജുവിന്റെ മരണത്തില്‍ ഉണ്ടായ മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: