ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍, ബീഹാര്‍, ആന്ധ്രാപ്രദേശിലെ തീരപ്രദേശം എന്നിവിടങ്ങളില്‍ അടുത്ത നാല് ദിവസം ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് . പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും അടുത്ത രണ്ട് ദിവസങ്ങളില്‍ ഈ സ്ഥിതി ഉണ്ടാകാന്‍ സാധ്യതയുണ്ട്.
വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ സമതലങ്ങളുടെയും അതിനോട് ചേര്‍ന്നുള്ള മധ്യപ്രദേശിന്റെയും കിഴക്കന്‍ ഇന്ത്യയുടെയും പല ഭാഗങ്ങളിലും പരമാവധി താപനില 40 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. വടക്കുപടിഞ്ഞാറന്‍, കിഴക്ക്, വടക്കുകിഴക്കന്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും പരമാവധി താപനില സാധാരണയില്‍ നിന്ന് 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലാണെന്ന് കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.
മുംബൈയും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളും ഉഷ്ണ തരംഗത്തില്‍ വലയുകയാണ്. താനെ ഒബ്സര്വേറ്ററിയില് ഞായറാഴ്ച രേഖപ്പെടുത്തിയ പരമാവധി താപനില 38 ഡിഗ്രി സെല്‍ഷ്യസാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: