പനാജി: ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിക്ക് കീഴിലുള്ള രണ്ടാമത്തെ ആരോഗ്യ കര്‍മ്മ സമിതി യോഗം ഗോവയില്‍ തുടങ്ങി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ.ഭാരതി പവാര്‍, കേന്ദ്ര തുറമുഖ, ടൂറിസം സഹമന്ത്രി ശ്രീപദ് നായിക്, മറ്റ് പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.
യോഗത്തില്‍ പങ്കെടുത്തതിന് എല്ലാ പ്രതിനിധികള്‍ക്കും ഡോ.ഭാരതി പവാര്‍ നന്ദി പറഞ്ഞു. ഇന്ത്യയുടെ ജി20 മുന്‍ഗണനകള്‍ 21ാം നൂറ്റാണ്ടിന് യോജിച്ച ഉത്തരവാദിത്തവും പ്രാതിനിധ്യവുമുള്ള വേദികള്‍ സൃഷ്ടിക്കുന്ന പരിഷ്‌ക്കരണ ബഹുമുഖതയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
യോഗത്തിനെത്തിയ എല്ലാ പ്രതിനിധികളെയും ശ്രീപദ് നായിക് സ്വാഗതം ചെയ്തു. മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി ഇന്ത്യ് 1.8 ദശലക്ഷം വിദേശികളെ സ്വീതരിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ടൂറിസം സൂചികയില്‍ ഇന്ത്യ പത്താം സ്ഥാനത്താണെന്നും അദ്ദേഹം വിശദീകരിച്ചു. ആരോഗ്യവും സ്വാസ്ഥ്യ ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ നമുക്ക് കൂടുതല്‍ സമഗ്രമായ ആഗോള ആരോഗ്യ അടിസ്ഥാന സൗകര്യം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ശ ിരീപദ് നായിക് പറഞ്ഞു.
ഇന്ന് മുതല്‍ 19ാം തീയതി വരെയാണ് ആരോഗ്യകര്‍മ്മ സമിതി യോഗം. 19 ജി20 അംഗരാജ്യങ്ങളില്‍ നിന്നും ക്ഷണിക്കപ്പെട്ട 10 രാജ്യങ്ങളില്‍ നിന്നും 22 അന്താരാഷ്‌ട്ര സംഘടനകളില്‍ നിന്നുമായി 180ലധികം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: