തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ട്രയല്‍ റണ്‍ തുടങ്ങി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് 5.10ന് ട്രെയിൻ പുറപ്പെട്ടു. ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചായിരുന്നു ട്രയൽ റൺ. ഏഴ് മണിക്കൂർ കൊണ്ട് ട്രെയിൻ കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 12.10 നാണ് കണ്ണൂരിൽ എത്തേണ്ട സമയം. ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും വന്ദേഭാരത് ട്രെയിനിൽ പോകേണ്ട എല്ലാ ജീവനക്കാരും ട്രെയിനിലുണ്ടായിരുന്നു.
ഉച്ചയ്യ് 12.20 ഓടെ കണ്ണൂരിൽ നിന്ന് തിരിച്ച് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിൻ ഏഴ് മണിക്കൂറിന് ശേഷം തിരുവനന്തപുരത്ത് എത്തുമെന്നാണ് കരുതുന്നത്. വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫിനെ കുറിച്ചും സമയക്രമം സംബന്ധിച്ചും തൊട്ടടുത്ത ദിവസങ്ങളിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം. ദക്ഷിണ റെയില്‍വേ ബോര്‍ഡിന് കൈമാറിയ ടൈംടേബിളുകളില്‍ അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിച്ചേക്കും.
വിഷുവിന്റെ തലേദിനമായ ഏപ്രില്‍ 14നാണ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് കേരളത്തില്‍ എത്തിയത്. ചെന്നൈ വര്‍ക്ക്ഷോപ്പില്‍ നിന്ന് എത്തിയ ട്രെയിനിന് സംസ്ഥനത്ത് വലിയ സ്വീകരണമാണ് ലഭിച്ചത്. കൊച്ചുവേളി സ്റ്റേഷണില്‍ എത്തിയ വന്ദേഭാരത് എക്സ്പ്രസ്സിന് കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്ത്വത്തിലുള്ള ബിജെപി സംഘമാണ് മികച്ച സ്വീകരണം നല്കി. നിരവധി പേരാണ് കേരളത്തിനായി ലഭിച്ച ആദ്യ വന്ദേഭാരത് ട്രെയിന്‍ കാണാനായി കൊച്ചുവേളി സ്റ്റേഷണില്‍ എത്തിയത്.
ഏപ്രില്‍ 14ന് രാവിലെയാണ് കേരളം ഭാഗമായ റെയില്‍വേ ഡിവിഷണിലേക്ക് ട്രെയില്‍ കടന്നത്. ഇതിന്റെ ഭാഗമായി രാവിലെ പാലക്കാട് സ്റ്റേഷനില്‍ എത്തിയ ട്രെയിനിന് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്വീകരണം ഒരുക്കി. ലോക്കൊ പൈലറ്റുള്‍പ്പെടയുള്ള ജീവനക്കാര്‍ക്ക് മധുരം നല്‍കിയും മാലയിട്ടും കരഘോഷങ്ങളോടെയാണ് ജനം ട്രെയിനിനെ സ്വീകരിച്ചത്. തുടര്‍ന്ന് എറണാകുളം ടൗണ്‍ സ്റ്റേഷനിലെത്തിയ വന്ദേഭാരതിനെ ആര്‍പ്പുവിളികളും കരഘോഷങ്ങളുമായാണ് ജനം സ്വീകരിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ട്രെയിന്‍ എറണാകുളത്ത് എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഏപ്രില്‍ 25ന് സംസ്ഥാനത്തിന് ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഉദ്ഘാടനം ചെയ്യും. ആദ്യ സര്‍വ്വീസ് തിരുവനന്തപുരം-കണ്ണൂര്‍ പാതയിലായിരിക്കും. വന്ദേഭാരത് സര്‍വീസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: