മഞ്ചേരി: സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് സിയില്‍ നിന്ന് ജംഷഡ്പൂര്‍ എഫ്സി സെമിയിലെത്തി. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ എടികെ മോഹന്‍ബഗാനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ജംഷഡ്പൂര്‍ എഫ്സി ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്ന ആദ്യ ടീമായത്. ആദ്യ കളിയില്‍ എഫ്സി ഗോവയെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് അവര്‍ തോല്‍പ്പിച്ചിരുന്നു.
ഇതോടെ ഗ്രൂപ്പിലെ മറ്റ് ടീമുകളായ എടികെ മോഹന്ബഗാന്, എഫ്സി ഗോവ, ഗോകുലം കേരള എഫ്സി ടീമുകള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. മോഹന്‍ബഗാനെതിരായ കളിയില്‍ ജംഷഡ്പൂരിന് വേണ്ടി ബോറിസ് സിങ് തങ്ജാം രണ്ട് ഗോള്‍ നേടി. ഹാരി സ്വയര്‍ ഒരു ഗോളും നേടി. വിഷുദിനത്തില്‍ നടന്ന സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുംബൈ സിറ്റിയെ തോല്‍പ്പിച്ചു.
വില്‍മര്‍ ജോര്‍ദാന്റെ ഇരട്ട ഗോളാണ് നോര്‍ത്ത് ഈസ്റ്റിന് ജയം സമ്മാനിച്ചത്. 32-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 50-ാം മിനിറ്റിലുമായിരുന്നു ജോര്‍ദാന്റെ ഗോളുകള്‍. മറ്റൊരു മത്സരത്തില്‍ ചെന്നൈയിന് എഫ്സിയെ ചര്‍ച്ചില്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ആദ്യ കളിയില്‍ മുംബൈ സിറ്റിയോട് പരാജയപ്പെട്ട ചര്‍ച്ചില്‍ ഇതോടെ സെമിയില്‍ കടക്കാതെ പുറത്തായി. നാല് പോയിന്റുമായി ചെന്നൈയിന് സിറ്റിയാണ് ഗ്രൂപ്പില്‍ ഒന്നാമത്.
മൂന്ന് പോയിന്റ് വീതമുള്ള മുംബൈ സിറ്റിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഈ ഗ്രൂപ്പില്‍ നിന്ന് സെമി ടീമിനെ കണ്ടെത്താന്‍ ബുധനാഴ്ചത്തെ അവസാന മത്സരം വരെ കാത്തിരിക്കണം. അവസാന കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ചര്‍ച്ചില്‍ ബ്രദേഴ്സും മുംബൈ സിറ്റിക്ക് ചെന്നൈയിന് എഫ്സിയുമാണ് എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: