Categories: Kerala

മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള നടപടികള്‍ പുരോഗമിക്കുന്നു; ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബത്തിന് സഹായം ലഭ്യമാക്കുമെന്ന് വി. മുരളീധരന്‍

Published by

തിരുവനന്തപുരം: സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആല്‍ബര്‍ട്ടിന്റെ പിതാവുമായി കേന്ദ്രമന്ത്രി ഫോണില്‍ സംസാരിച്ചു.

സുഡാനിലുള്ള ആല്‍ബര്‍ട്ടിന്റെ കുടുംബം സുരക്ഷിതരാണെന്ന് അറിയിച്ചു.  തുടര്‍നടപടികള്‍ ഏകോപിപ്പിക്കാന്‍  സുഡാനിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്രമന്ത്രി അറിയിച്ചു. വിമുക്തഭടന്‍ കൂടിയായ ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മരണവാര്‍ത്ത ഞെട്ടിക്കുന്നതെന്നും കുടുംബത്തിന്റെയും ബന്ധുക്കളുടെയും  ദുഃഖത്തില്‍ പങ്കുചേരുന്നതായും വി. മുരളീധരന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക