മുംബൈ: ഏപ്രില്‍ 15ന് മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയില്‍ ഉദ്ഘാടനം ചെയ്ത ആറ് റോഡ് ഓവര്‍ ബ്രിഡ്ജുകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. വിദര്‍ഭയിലെ കണക്റ്റിവിറ്റിക്ക് ഇത് വലിയ സംഭാവനയാണ് നല്‍ക്കുന്നതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ധിപ്പിക്കാനും തിരക്കും ഗതാഗതക്കുരുക്കും ലഘൂകരിക്കാനുമുള്ള ശ്രമത്തിന്റെ ഫലമായാണ് മേല്പാലങ്ങളുടെ നിര്‍മ്മാണം. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചതോടെ പദ്ധതി വാര്‍ത്തകളില്‍ ഇടം നേടികഴിഞ്ഞു.
മഹാരാഷ്ട്രയിലെ റോഡ് ഓവര്‍ ബ്രിഡ്ജുകളെ കുറിച്ചുള്ള വിശദമായ ലിസ്റ്റ്
- നാഗ്പൂര്‍ (ഇത്വാരി)നാഗ്ഭിദ് റെയില്‍വേ ലൈനിന് ഇടയിലുള്ള ആര്മോറി-നാഗ്പൂര്‍ നാഷണല്‍ ഹൈവേ 353 ഡി ഉംരെദ് ഭിവാപൂര്‍ ബൈപാസ് റോഡിലാണ് ആദ്യത്തെ മേല്‍പാലം നിര്‍മ്മിച്ചിരിക്കുന്നത്. 635 മീറ്റര്‍ നീളമുള്ള ഇതിന്റെ ആകെ നിര്‍മാണ ചെലവ് 63.19 കോടിയാണ്.
- ഭാരത്വാഡയ്ക്കും കല്മേശ്വര് റെയില്‍വേ സ്റ്റേഷനുകള്‍ക്കുമിടയില്‍ ബോര്‍ഗാവ് മുതല്‍ ഖണ്ടാല വരെയുള്ള പ്രധാന ജില്ലാ റോഡില്‍ രണ്ട് വരികളുള്ള റോഡ് ഓവര്‍ ബ്രിഡ്ജാണ് നിര്‍മ്മിച്ചിരിക്കുന്നത്. 46.29 കോടി രൂപ ചെലവായ ഇതിന് 581 മീറ്റര്‍ നീളമുണ്ട്.
- നാഗ്പൂര്‍-കല്മേശ്വര് സംസ്ഥാന പാതയില്‍ ഭാരത്വാഡയ്ക്കും കല്മേശ്വര് റെയില്‍വേ സ്റ്റേഷനും ഇടയില്‍ മറ്റൊരു രണ്ടുവരി മേല്‍പാലം നിര്മ്മിച്ചിക്കുന്നു. ഇതിന്റെ ആകെ നീളം 732 മീറ്ററും ചെലവ് 46.59 കോടിയുമാണ്.
- നാലാമത്തെ റോഡ് ഓവര്‍ ബ്രിഡ്ജ് രണ്ടുവരിയാണ്. ഇത് കോഹ്ലിക്കും കല്മേശ്വര് റെയില്‍വേ സ്റ്റേഷനും ഇടയില്‍ കറ്റോള്‍ മുതല്‍ കല്മേഷ്വാര് സംസ്ഥാന പാതയില്‍ നിര്‍മ്മിച്ചിരിക്കുന്നു. 545 മീറ്റര്‍ നീളമുള്ള ഇത് 41.85 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചത്.
- അലഗോണ്ടിബര്ഖേഡി റോഡിലെ ഞഛആ രണ്ടുവരിപ്പാതയാണ്, ഇത് ബോര്‍ഖേഡി സ്റ്റേഷനും സിന്ദി റെയില്‍വേ സ്റ്റേഷനും ഇടയിലാണ്. ഇതിന്റെ ആകെ നീളം 730 മീറ്ററാണ്, ഇതിന് 51.18 കോടി രൂപയാണ് ചെലവ്.
- അവസാനത്തേത് റിവ്റല്, തര്സ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള നന്ദ്ഗാവ് പ്രധാന ഡിസ്ട്രിക്റ്റ് റോഡില്‍ നിന്ന് നിര്‍മ്മിച്ച രണ്ട്വരി ബോ സ്ട്രിംഗ് ഞഛആ ആണ്. 56.03 കോടി രൂപ ചെലവില്‍ 628 മീറ്റര്‍ നീളമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: