തിരുവനന്തപുരം: എത്രയോ മുമ്പേ സ്വന്തം കുടുംബത്തെ പരിത്യജിച്ച മഹദ് വ്യക്തിത്വമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് മുന്‍ കേന്ദ്രമന്ത്രിയും കേരളത്തിലെ പ്രഭാരിയുമായ പ്രകാശ് ജാവദേക്കര്‍. അമ്മ മരിച്ചപ്പോള്‍ സാധാരണ കാറില്‍ തിരക്കില്ലാത്ത സമയത്താണ് മോദി അവിടെ പോയത്. അമ്മയുടെ ചിതയെരിക്കാന്‍ ചന്ദനത്തടികളല്ല, സാധാരണ തടികളാണ് ഉപയോഗിച്ചത്. സഹോദരന്മാരുടെയോ മറ്റോ കുടുംബക്കാരെയോ, സ്വന്തം കുടുംബത്തിലെ ഒരാളെയും പ്രധാനമന്ത്രിയുടെ വസതിയിലോ അധികാരകേന്ദ്രത്തിലോ മോദി വാഴിച്ചിട്ടില്ല. എല്ലാ അര്‍ത്ഥത്തിലും സാധാരണക്കാരുടെ പ്രതിനിധിയായാണ് അദ്ദേഹം ജീവിക്കുന്നത്- പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഒരു മലയാള ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ജാവദേക്കാര്‍ ഇക്കാര്യം പറഞ്ഞത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് എന്നത് ബിജെപിയ്ക്ക് ടഫ് മാച്ചായിരിക്കുമെന്ന മാധ്യമപ്രവര്‍ത്തകന്റെ നിരീക്ഷണത്തിന് ടഫ് മാച്ചുകളാണ് തനിക്കിഷ്ടമെന്നായിരുന്നു പ്രകാശ് ജാവദേക്കറുടെ മറുപടി. 2012ലും 2017ലും മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് ചുമതല എനിക്കായിരുന്നു. 2012ല്‍ 3 ശമതാനം വോട്ടുകളേ കിട്ടിയുള്ളൂ. 2017ല്‍ 36 ശതമാനം വോട്ടുകള്‍ കിട്ടി. പക്ഷെ ഇതിന് നല്ലൊരു പദ്ധതിയും ജനങ്ങളിലും നമ്മളില്‍ തന്നെയും ആത്മവിശ്വാസവും ഉണ്ടായിരിക്കണം. ഇക്കുറി കേരളത്തിലും മാറ്റമുണ്ടാകും. കേരളത്തില്‍ ബിജെപിയോടുള്ള ഭയം, സംശയം എല്ലാം ജനങ്ങള്‍ക്കിടയില്‍ നിന്നും മാഞ്ഞുതുടങ്ങി.
ബംഗാളില്‍ കമ്മ്യൂണിസമില്ല, ത്രിപുരയില്‍ ഇല്ല. ഇന്ന് ഇന്ത്യയില്‍ എവിടെയാണ് കമ്മ്യൂണിസം ഉള്ളത്?വികസനത്തിലൂടെ കേരളത്തിലെ ജനങ്ങളുടെ അടുത്തേക്ക് പോവുക എന്നതാണ് ലക്ഷ്യം. അതുവഴി കേരളത്തില്‍ ജനങ്ങള്‍ മോദിയ്ക്ക് പിന്നില്‍ അണിനിരക്കും. എന്തുകൊണ്ട് കേരളത്തിനും മോദിക്ക് പിന്നില്‍ അണിനിരന്നുകൂടാ ?
കേരളത്തിലെ ജനങ്ങള്‍75 വര്‍ഷമായി യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകളെ മാത്രമേ കണ്ടിട്ടുള്ളൂ. ഇരുപാര്‍ട്ടി അധികാരത്തില്‍ മാറി മാറി വരുന്ന തെരഞ്ഞെടുപ്പില്‍ മൂന്നാമത് ഒരു പാര്‍ട്ടിക്ക് സ്ഥാനമില്ല. 12 മുതല്‍ 15 ശതമാനം വോട്ടുകളേ ഞങ്ങള്‍ക്ക് കേരളത്തില്‍ കിട്ടിയിട്ടുള്ളൂ. 2019ല്‍ കേരള രാഷ്ട്രീയത്തില്‍ വലിയൊരു മാറ്റം ഉണ്ടായി ശബരിമല പ്രശ്നത്തില്‍ ജനങ്ങള്‍ക്ക് സിപിഎമ്മിനോട് വെറുപ്പുണ്ടായി. അവരെ ഒരു പാഠം പഠിപ്പിക്കണമെന്ന് ഉണ്ടായിരുന്നു. ഇത് വോട്ടിംഗ് ശതമാനത്തിലും മാറ്റമുണ്ടാക്കി.
കേരളത്തില്‍ 2019ല്‍ യുഡിഎഫ് അനുകൂല തരംഗമുണ്ടായത് കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന ഒരു വ്യാമോഹം കേരളത്തില്‍ ഉണ്ടായത് മൂലമാണ്. മോദി ഒരു സമയത്തെ മാത്രം അത്ഭുതമായിരിക്കുമെന്ന് വയനാട്ടിലെ ജനങ്ങളും കരുതി. രാഹുല്‍ ഗാന്ധി 2019ല്‍ പ്രധാനമന്ത്രിയാകുമെന്ന് ജനങ്ങള്‍ കരുതി. അതുകൊണ്ട് വോട്ടുകള്‍ രാഹുല്‍ഗാന്ധിയില്‍ കേന്ദ്രീകരിച്ചു. അതിനാലാണ് വയനാട്ടില്‍ രാഹുലിന് അത്രയും ഭൂരിപക്ഷം കിട്ടിയത്. – ഒരു ചോദ്യത്തിനുത്തരമായി ജാവദേക്കര്‍ പറഞ്ഞു.
ഇന്ന് ജനങ്ങള്‍ മനസ്സിലാക്കി. മോദി ഒരു വര്‍ഷമോ അഞ്ച് വര്‍ഷമോ ഭരിയ്ക്കാന്‍ വന്നതല്ല. ഒമ്പത് വര്‍ഷമായി മോദി ഭരിയ്ക്കുന്നു. മാറ്റങ്ങള്‍ ജനങ്ങള്‍ തൊട്ടറിയുന്നു. ഇപ്പോള്‍ കേരളത്തിലെ ജനങ്ങളും മനസ്സിലാക്കി അടിത്തറ മാറിക്കഴിഞ്ഞു. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വെറും 21 സീറ്റുകളേ ലഭിച്ചുള്ളൂ. ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് സഹായങ്ങള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് ലഭിക്കുകയാണ്. – ജാവദേക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: