ന്യൂദല്‍ഹി : രാജ്യ തലസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസം പകര്‍ന്ന് മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനം. ഈ മാസം 18 ന് നേരിയ മഴ പെയ്യുമെന്നാണ് പ്രവചനം.
രാത്രി നേരിയ മഴയോ ചാറ്റല്‍മഴയോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. 19ന് ഇടിമിന്നലും നേരിയ മഴയും പ്രതീക്ഷിക്കുന്നു.
പഞ്ചാബ്, ഹരിയാന, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലും നേരിയ ചാറ്റല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. കൂടാതെ, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ കനത്ത മഴ ലഭിക്കും.
ദല്‍ഹിയില്‍ ഇപ്പോള്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്ചയാണ് ഡല്‍ഹിയിലെ താപനില ഈ വര്‍ഷം ആദ്യമായി 40 ഡിഗ്രി സെല്‍ഷ്യസ് കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: