പഴയകാല ക്യാംപസ് ജീവിതവും, പ്രണയവും, വിരഹവും കലര്‍ന്ന വ്യത്യസ്തമായ കഥ അവതരിപ്പിക്കുന്ന ചിത്രാംബരി എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് പൂജ കഴിഞ്ഞ ദിവസം മൂകാംബിക ക്ഷേത്രത്തില്‍ നടന്നു. മുഖ്യ തന്ത്രി ഡോ. രാമചന്ദ്ര അടിയ ആണ് പൂജിച്ച സ്ക്രിപ്റ്റ് കൈമാറിയത്. എന്‍.എന്‍. ബൈജു, ശരദ് സദന്, ഗാത്രി വിജയ്, സുധാസദന്‍, സുബിന് സദന്, പ്രമോദ് നെടുമങ്ങാട്, സദാനന്ദന്, വിഷ്ണു നമ്പൂതിരി, മഞ്ജു ജി. കുഞ്ഞുമോന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ചിത്രത്തിന്റെ പൂജ ഏപ്രില്‍ 17-ന് അമ്മ ഓഫീസില്‍ നടക്കും.എം. ആര്‍ട്ട്സ് മീഡിയയുടെ ബാനറില്‍ ശരത്ത് എസ്. സദന് നിര്‍മിക്കുന്ന ഈ ചിത്രം എന്‍.എന്‍. ബൈജു സംവിധാനം ചെയ്യുന്നു.പുതുമുഖ നടന് ശരത് സദന് നായകനായി വേഷമിടുന്ന ചിത്രത്തില്‍ ഗാത്രി വിജയ് ആണ് നായിക. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ഗാത്രി വിജയ് ആണ്.
എം. ആര്‍ട്ട്സ് മീഡിയയുടെ ബാനറില്‍ ശരത്ത് എസ് സദന് നിര്‍മ്മിക്കുന്ന ചിത്രാംബരി എന്‍.എന്‍.ബൈജു സംവിധാനം ചെയ്യുന്നു. തിരക്കഥ – ഗാത്രി വിജയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -പ്രമോദ് നെടുമങ്ങാട്,ഡി.ഒ.പി – ജോയി, ഗാനരചന -ഡി.ബി അജിത്, പി.ജി.ലത, സംഗീതം – ജോസി ആലപ്പുഴ, ഷിബു അനിരുദ്ധ് ,പശ്ചാത്തല സംഗീതം – ജോസി ആലപ്പുഴ, മേക്കപ്പ് – ബിനു കേശവ്, പി.അര്.ഒ- അയ്മനം സാജന്
ലെന, ഗാത്രി വിജയ്, ശ്രീജിത്ത് രവി, ശരത്ത് സദന്, ശിവജി ഗുരുവായൂര്‍, ജയന് ചേര്‍ത്തല, സുനില്‍ സുഗത, പ്രമോദ് നെടുമങ്ങാട്, മഞ്ജു ജി.കുഞ്ഞുമോന്, വി.മോഹന്‍, സീമ ജി.നായര്‍, അംബിക മോഹന്‍, രാജേഷ് കോബ്ര, ജീവന് ചാക്ക, സുബിന് സദന്, അഭിജോയ്, അജയ്കുമാര്‍ പുരുഷോത്തമന് , രതീഷ്, സാരംഗി വി മോഹന്‍, വേണു അമ്പലപ്പുഴ, ജാനകി ദേവി, എന്നിവര്‍ അഭിനയിക്കുന്നു. ചിത്രീകരണം, അമ്പൂരി, വയനാട്, പരുന്തുംപാറ, മുണ്ടക്കയം എന്നിവിടങ്ങളിലായി ആരംഭിക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: