ന്യൂദല്‍ഹി : മദ്യനയ കേസില്‍ അരവിന്ദ് കേജ്രിവാളിനെ ചോദ്യം ചെയ്യുന്നതില്‍ സിബിഐ ആസ്ഥാനത്തേയ്ക്ക് പ്രതിഷേധവുമായി എഎപി നേതാക്കള്‍. ചോദ്യം ചെയ്യലിനായി കേജ്രിവാള് എത്തുകയും ഒപ്പം നേതാക്കള്‍ ഓഫീസിന് മുന്നിലേക്ക് സംഘടിച്ചെത്തുകയും പ്രതിഷേധ പ്രകടനം നടത്തുകയുമായിരുന്നു.
ഇന്ന് രാവിലെയാണ് കേജ്രിവാള് ചോദ്യം ചെയ്യലിന് ഹാജരാകാനായി സിബിഐ ആസ്ഥാനത്ത് എത്തിയത്. സിബിഐ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിച്ച എഎപി നേതാക്കളോട് പിരിഞ്ഞു പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ബാരിക്കേഡ് വെച്ച് തടയാന്‍ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല ഇതോടെ ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മന്ത്രിമാരായ സൗരഭ്, ആത്തിഷി, ഗെഹ്ലോട്ട് എന്നിവര്‍ അടക്കം പ്രതിഷേധം നടത്തിയ നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഗഗതാഗത തടസം ഉണ്ടായതോടെയാണ് എഎപി നേതാക്കളോട് പിരിഞ്ഞു പോകാന്‍ സിബിഐ ആവശ്യപ്പെട്ടത്.
അതേസമയം സിബിഐ ചോദ്യം ചെയ്യലിന് കേജ്രിവാള് ഹാജരായത് നാടകീയമായാണ്. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് കേജ്രിവാള് സിബിഐ ഓഫിസിലേക്ക് എത്തിയത്. നടപടിക്ക് പിന്നില്‍ ദേശവിരുദ്ധ പ്രവര്‍ത്തകരാണെന്നും അവര്‍ വളരെ ശക്തരാണ്. അവര്‍ക്ക് ആരേയും ജയിലിലടയ്ക്കാം. എന്നെ അറസ്റ്റ് ചെയ്യാന്‍ സിബിഐയ്ക്ക് ബിജെപി നിര്‍ദ്ദേശം നല്കിയിട്ടുണ്ടെങ്കില് അവര്‍ അത് അനുസരിക്കുമെന്ന് തീര്‍ച്ചയാണെന്നും കേജ്രിവാള് പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മാന്‍, എഎപി നേതാവ് രാഘവ് ഛദ്ദ എന്നിവര്‍ക്കൊപ്പമാണ് കേജ്രിവാള് സിബിഐ ആസ്ഥാനത്തേയ്ക്ക് എത്തിയത്. നാല് മണിക്കൂറില്‍ അധികമായി കേജ്രിവാളിനെ ചോദ്യം ചെയ്ത് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: