ബംഗളുരു : പുറം വേദനയെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് ശേഷം ബംഗളുരു ക്രിക്കറ്റ് അക്കാദമിയിലാണ് പേസ് ബൗളര്‍ ജസ്പ്രീത് ബുംറ. ന്യൂസിലന്‍ഡില്‍ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും വേദന മാറിയിട്ടുണ്ടെന്നും ബി സി സി ഐ അറിയിച്ചു.
അതേസമയം മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ അടുത്ത ആഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാകും. പുറം വേദനയാണ് താരത്തിന്റെയും പ്രശ്നം.
കഴിഞ്ഞ സെപ്തംബര്‍ മുതല്‍ പരിക്കിന്റെ പിടിയിലാണ് ബുംറ. ഏഷ്യ കപ്പിലും ടി 20 ലോക കപ്പിലും കളിക്കാനാകാത്ത താരത്തിന് രണ്ട് മാസത്തിനിടെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാനാകുമോ എന്ന് കണ്ടറിയണം. ഓവലില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
ശസ്ത്രക്രിയയ്ക്ക് ശേഷം ആറ് ആഴ്ച കഴിഞ്ഞ് ചെറിയതോതില്‍ വ്യായാമ മുറകകളും മറ്റും ചെയ്യാനാണ് ബുംറയ്ക്ക് ഡോക്ടര്‍ നല്കിയ നിര്‍ദ്ദേശം. ഇത് പ്രകാരമാണ് താരം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ എത്തിയത്.
ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകന് കൂടിയാണ്. എന്നാല്‍ പുറം വേദന കാരണം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടാഴ്ചത്തെ വിശ്രമം കഴിഞ്ഞ് താരം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ എത്തുമെന്ന് ബി സി സി ഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: